വില്ലേജ് ഓഫീസ് പടിക്കല്‍ യുഡിഎഫ് ധര്‍ണ നടത്തി
1487994
Wednesday, December 18, 2024 5:22 AM IST
ചക്കിട്ടപാറ: അശാസ്ത്രീയമായ വാര്‍ഡ് വിഭജനം, വൈദ്യുതി ചാര്‍ജ് വര്‍ധന എന്നിവയില്‍ പ്രതിഷേധിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ ചക്കിട്ടപാറ വില്ലേജ് ഓഫീസിനു മുമ്പില്‍ ധര്‍ണ നടത്തി.മുസ്ലിം ലീഗ് പേരാമ്പ്ര നിയോജക മണ്ഡലം പ്രവര്‍ത്തക സമിതി അംഗം ആവള ഹമീദ് ഉദ്ഘാടനം ചെയ്തു.
ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി ജെയിംസ് മാത്യു അധ്യക്ഷത വഹിച്ചു. റെജി കോച്ചേരി, ജിതേഷ് മുതുകാട്, ബാബു കൂനംതടം, ഗിരിജ ശശി, അമ്മദ് പെരിഞ്ചേരി, അപ്പ മേടപ്പള്ളി, രാജന് വര്‍ക്കി, പാപ്പച്ചന് കൂനന്തടം, അഗസ്റ്റിന് കൊമ്മറ്റം, സിന്ധു വിജയന്, ബിന്ദു ബാലകൃഷ്ണന്, സി.എം. അബൂബക്കര്‍, ജെയിംസ് തോട്ടുപുറം, തങ്കച്ചന് കളപ്പുര, ഷാജു മാളിയേക്കല്‍, വി.കെ. മിനി, മുഹമ്മദ് മുതുകാട് തുടങ്ങിയവര്‍ പങ്കെടുത്തു.
ചെമ്പനോട: അശാസ്ത്രീയമായ പഞ്ചായത്ത് വാര്‍ഡ് വിഭജനം ഉള്‍പ്പെടെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് യുഡിഎഫ് പ്രവര്‍ത്തകര്‍ ചക്കിട്ടപാറ പഞ്ചായത്തിലെ ചെമ്പനോട വില്ലേജ് ഓഫീസ് പടിക്കല്‍ കൂട്ടധര്‍ണ നടത്തി. യുഡിഎഫ് പേരാമ്പ്ര നിയോജക മണ്ഡലം കണ്‍വീനര്‍ കെ.എ. ജോസുകുട്ടി ഉദ്ഘാടനം ചെയ്തു.
കേരള കോണ്‍ഗ്രസ് ജില്ലാ ജനറല്‍ സെക്രട്ടറി രാജീവ് തോമസ് അധ്യക്ഷത വഹിച്ചു. അഷറഫ് മിട്ടിലേരി, ബാലകൃഷ്ണന് നടേരി, ടോമി മണ്ണൂര്‍, ടോമി വള്ളിക്കാട്ടില്‍, സാബു മലയാറ്റൂര്‍, എബിന് കുന്പ്ലാനി, ജയേഷ് ചെമ്പനോട, ബാബു ചീരമറ്റം, ബെന്നി പെരുമ്പില്‍, മുഹമ്മദ് പിലാവുള്ളതില്‍, സാബു മുളങ്ങാശേരി എന്നിവര്‍ പ്രസംഗിച്ചു.