കൃഷിഭവനു മുമ്പില്‍ ധര്‍ണ നടത്തി
1487991
Wednesday, December 18, 2024 5:22 AM IST
കൂരാച്ചുണ്ട്: കര്‍ഷക പെന്ഷന് അട്ടിമറിക്കുന്ന സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ചും റബര്‍വില സ്ഥിരതാ ഫണ്ട് 300 രൂപയാക്കി ഉയര്‍ത്തണമെന്ന് ആവശ്യപ്പെട്ടും കോണ്‍ഗ്രസ് കൂരാച്ചുണ്ട് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തില്‍ കൂരാച്ചുണ്ട് കൃഷിഭവനു മുമ്പില്‍ ധര്‍ണ നടത്തി.
നടുവണ്ണൂര്‍ ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.രാജീവന് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ജോണ്സണ് താന്നിക്കല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കട, പയസ് വെട്ടിക്കാട്ട്, സുനീര്‍ പുനത്തില്‍, കുര്യന് ചെമ്പനാനി, വിന്‍സി തോമസ്, സണ്ണി പുതിയകുന്നേല്‍, നിസാം കക്കയം, ഗീത ചന്ദ്രന്, ജോസ് കെ.പോള്‍ തുടങ്ങിയവര്‍ പ്രസംഗിച്ചു.