"പിങ്ക് ഒക്ടോബര്‍' സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ്
1460410
Friday, October 11, 2024 4:40 AM IST
കോഴിക്കോട്:സ്തനാര്‍ബുദ ബോധവല്‍ക്കരണ മാസാചരണത്തിന്റെ ഭാഗമായി കാലിക്കട്ട് സിറ്റിസര്‍വ്വീസ് സഹകരണ ബാങ്കും എംവിആര്‍ കാന്‍സര്‍ സെന്ററും സംയുക്തമായി നടത്തിയ "പിങ്ക് ഒക്ടോബര്‍' സ്തനാര്‍ബുദ നിര്‍ണയ ക്യാമ്പ് കൗണ്‍സിലര്‍ ഡോ. പി.എന്‍ .അജിത ഉദ്ഘാടനം ചെയ്തു.
ചാലപ്പുറം വാര്‍ഡ് കൗണ്‍സിലർ ഉഷാദേവി മുഖ്യാതിഥിയായിരുന്നു. ക്യാമ്പില്‍ പങ്കെടുക്കുന്നവര്‍ക്ക് 1000 രൂപ നിരക്കില്‍ മാമോഗ്രാം ടെസ്റ്റ് ചെയ്യുന്നതിനുള്ള സൗകര്യമൊരുക്കിയിട്ടുണ്ട്. ക്യാമ്പ് ഇന്നുകൂടി ഉണ്ടായിരിക്കും. ചടങ്ങില്‍ ഡോ.റബേക്ക ജോണ്‍, ഡോ. ജയമീന, ശിവദാസന്‍. എ, ബീരാന്‍കോയ, സാജു ജയിംസ്,തുടങ്ങിയവര്‍ സംബന്ധിച്ചു.