തിരുവമ്പാടി കെഎസ്ആർടിസി ഓഫീസിലേക്ക് പ്രതിഷേധമാർച്ചും ഉപവാസ സമരവും നടത്തി
1460310
Thursday, October 10, 2024 9:01 AM IST
തിരുവമ്പാടി: കാളിയാമ്പുഴ ബസ് അപകടത്തിൽ മരണപ്പെട്ടവരുടെ കുടുംബാംഗങ്ങൾക്കും പരിക്കേറ്റവർക്കും അടിയന്തരധനസഹായം നൽകുക, അപകടത്തെ കുറിച്ച് സമഗ്ര അന്വേഷണം നടത്തുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് തിരുവമ്പാടി കെഎസ്ആർടിസി ഓഫീസിലേക്ക് പ്രതിഷേധമാർച്ചും ഉപവാസ സമരവും നടത്തി. ആവശ്യങ്ങൾ പരിഹരിക്കാമെന്ന ഉറപ്പിൻമേൽ കർഷക കോൺഗ്രസ് സംസ്ഥാന ജന: സെക്രട്ടറി ബോസ് ജേക്കബ് നടത്തിയ ഉപവാസ സമരം അവസാനിപ്പിച്ചു.
പ്രതിഷേധ മാർച്ച് ഡിസിസി ജന: സെക്രട്ടറി ബാബു പൈക്കാട്ടിൽ ഉദ്ഘാടനം ചെയ്തു. തിരുവമ്പാടി ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് ജോബി ഇലന്തൂർ അധ്യക്ഷത വ
ഹിച്ചു.
കർഷക കോൺഗ്രസ് സംസ്ഥന സെക്രട്ടറി സണ്ണി കാപ്പാട്ടുമല, ബാബു കളത്തൂർ, ടി.ജെ. കുര്യാച്ചൻ, ബിന്ദു ജോൺസൺ, മില്ലി മോഹൻ, എ.സി. ബിജു, റോബർട്ട് നെല്ലിക്ക തെരുവിൽ, സുന്ദരൻ എം. പ്രണവം, ഹനീഫ ആച്ചപറമ്പിൽ, ലിസി മാളിയേക്കൽ, രാമചന്ദ്രൻ കരിമ്പിൽ എന്നിവർ പ്രസംഗിച്ചു.