കായിക പ്രതിഭകളെ ആദരിച്ചു
1459937
Wednesday, October 9, 2024 7:13 AM IST
വിലങ്ങാട്: വിലങ്ങാട് സെന്റ് ജോർജ് ഹൈസ്കൂളിൽ കായിക മേഖലയിൽ മികവു പുലർത്തിയ പ്രതിഭകളെ ആദരിച്ചു. സംസ്ഥാന ഫുട്ബോൾ (അണ്ടർ 14) ടീമിലേക്ക് സെലക്ഷൻ നേടിയ ജിക്സൻ ജെയിൻ, വാണിമേൽ പഞ്ചായത്ത് എൽപി തല കോംപ്ലക്സ് മീറ്റിൽ ഓവറോൾ ചാന്പ്യൻഷിപ്പ് നേടിയ കായിക താരങ്ങൾ, വ്യക്തിഗത ചാന്പ്യൻമാരായ പി.പി.അഭിനവ് (എൽപി മിനി, ബോയ്സ്) ആൽബിൻ ടോം (എൽപി കിസീസ്, ബോയ്സ്) എന്നിവരെയാണ് ആദരിച്ചത്. സ്കൂൾ മാനേജർ ഫാ.വിൽസണ് മുട്ടത്തുകുന്നേൽ പുരസ്കാരങ്ങൾ വിതരണം ചെയ്തു.
ഹെഡ്മാസ്റ്റർ ബിനു ജോർജ്, പിടിഎ പ്രസിഡന്റ് ഷെബി സെബാസ്റ്റ്യൻ, എംപിടിഎ പ്രസിഡന്റ് ജെസ്ന സോണി, സ്കൂൾ ലീഡർ ആൻ മരിയ ജെയ്സണ് എന്നിവർ പ്രസംഗിച്ചു.