പേരാമ്പ്രയില്‍ ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്കൂട്ടറിന് തീപിടിച്ചു
1459472
Monday, October 7, 2024 5:30 AM IST
പേരാമ്പ്ര: പേരാമ്പ്രയില്‍ ഡ്രൈവിംഗ് പരിശീലനത്തിനിടെ സ്കൂട്ടറിന് തീപിടിച്ചു. പേരാമ്പ്ര ഡ്രൈവിംഗ് സ്കൂളിന്റെ പഠിതാക്കള്‍ക്ക് പരിശീലനം നല്കുന്ന സ്കൂട്ടറിനാണ് തീപിടിച്ചത്. ഇന്നലെ രാവിലെ 11 ഓടെയാണ് സംഭവം.
പേരാമ്പ്ര മത്സ്യമാര്‍ക്കറ്റിനു പുറകുവശത്തുള്ള ഗ്രൗണ്ടില്‍ പരിശീലനം നടന്നു കൊണ്ടിരിക്കെ സ്കൂട്ടറിനുള്ളില്‍ പുക ഉയരുകയും പിന്നീട് തീ പടര്‍ന്ന് കത്തുകയുമായിരുന്നു. വിവരമറിയിച്ചതിനെ തുടര്‍ന്ന് പേരാമ്പ്ര ഫയര്‍ സ്റ്റേഷനില്‍നിന്നും അഗ്നിരക്ഷാ സേനയെത്തി തീ അണക്കുകയായിരുന്നു.
അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ എം. പ്രദീപിന്റെ നേതൃത്വത്തില്‍ ഗ്രേഡ് അസിസ്റ്റന്റ് സ്റ്റേഷന് ഓഫീസര്‍ എന്‍. ഗണേശന്, ഫയര്‍ ഓഫീസര്‍മാരായ ആരാധ് കുമാര്‍, ടി. ബബിഷ്, പി.സി. ധീരജ് ലാല്‍, എം.ടി. മഘേഷ്, ഹോംഗാര്‍ഡ് എ.സി. അജീഷ് എന്നിവര്‍ ചേര്‍ന്നാണ് തീ അണച്ചത്.