സംഘാടക സമിതി രൂപീകരിച്ചു
1454342
Thursday, September 19, 2024 4:31 AM IST
കോഴിക്കോട്: അടുത്ത മാസം കോഴിക്കോട് നടക്കുന്ന പതിനെട്ടാമത് സംസ്ഥാന കേഡറ്റ് ഫെൻസിംഗ് ചാമ്പ്യൻഷിപ്പ് വിജയിപ്പിക്കുന്നതിന് വേണ്ടി സംഘാടക സമിതി രൂപീകരിച്ചു. വി.കെ. കൃഷ്ണ മേനോൻ ഇൻഡോർ സ്റ്റേഡിയത്തിൽ ചേർന്ന യോഗം കെ. മുസ്തഫ ഉദ്ഘാടനം ചെയ്തു.
കെ.പി.യു. അലി അധ്യക്ഷത വഹിച്ചു. എ.കെ. മുഹമ്മദ് അഷ്റഫ്, ആർ. ജയന്ത് കുമാർ, അഷ്റഫ് കുരുവട്ടൂർ, സി.ടി. ഇൽയാസ്, പി. ഷഫീഖ്, എസ്.പി. സലീം, സി. റമീസ് അലി, എ.എം. നൂറുദ്ധീൻ മുഹമ്മദ് തുടങ്ങിയവർ പ്രസംഗിച്ചു.
ഭാരവാഹികളായി കെ. മുസ്തഫ (ചെയർമാൻ), സുബൈർ കൊളക്കാടൻ, പി.കെ. മൊയ്തീൻ കോയ, പി. മുജീബ് റഹ്മാൻ, നാസിം ബക്കർ (വൈസ് ചെയർമാർ), സി.ടി. ഇൽയാസ് (കൺവീനർ) എന്നിവരെ തെരഞ്ഞെടുത്തു.