സിനിമ അഭിനയ പരിശീലന കളരി ആരംഭിച്ചു
1454328
Thursday, September 19, 2024 4:16 AM IST
കോഴിക്കോട്: പഴശിരാജ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ ആഭിമുഖ്യത്തിലുള്ള ത്രിദിന സിനിമ അഭിനയ പരിശീലന കളരി ഗവണ്മെന്റ് യൂത്ത് ഹോസ്റ്റലില്‍ ആരംഭിച്ചു. പ്രമുഖ സിനിമ നടന് സുധീഷ് ഉദ്ഘാടനം നിര്‍വഹിച്ചു.
ഒരു അഭിനേതാവിനെ രൂപപ്പെടുത്തി എടുക്കുന്നതില്‍ ഇത്തരം കളരികളുടെ സാധ്യത ഏറെ പ്രസക്തമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കുട്ടിക്കാലത്ത് പിതാവും നടനുമായ സുധാകരന് വീട്ടില്‍ വച്ച് സ്വയം കഥാപാത്രങ്ങളെ രൂപപ്പെടുത്തി എടുക്കുന്നത് കണ്ടുപഠിച്ചാണ് തന്റെ അഭിനയസപര്യ തുടങ്ങിയതെന്ന് സുധീഷ് ഉദ്ഘാടന പ്രസംഗത്തില്‍ വ്യക്തമാക്കി.
ആരോഗ്യവകുപ്പ് അസിസ്റ്റന്റ് ഡയറക്ടറും സാംസ്കാരിക പ്രവര്‍ത്തകനുമായ ഡോ.പി.പി. പ്രമോദ് കുമാര്‍ മുഖ്യാതിഥി ആയിരുന്നു. പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ സി.കെ. ഗിരീഷ് കുമാര്‍ ,മുഖ്യ ട്രെയിനറും കാസ്റ്റിംഗ് ഡയറക്ടറുമായ രാജേഷ് നാരായണന്, ചീഫ് കോ-ഓര്‍ഡിനേറ്റര്‍ പി.ജി. അനീഷ് എന്നിവര്‍ പ്രസംഗിച്ചു.