കഞ്ചാവുമായി രണ്ട് യുവാക്കൾ പിടിയിൽ
1454053
Wednesday, September 18, 2024 4:24 AM IST
കുറ്റ്യാടി: സ്കൂട്ടറിൽ കടത്തുകയായിരുന്ന കഞ്ചാവുമായി രണ്ട് യുവാക്കൾ തൊട്ടിൽപ്പാലത്ത് പിടിയിൽ. പൂതംപാറ വയലിൽ ജോസഫ് (23), ചൊത്തക്കൊല്ലി വയലിൽ ആൽബിൻ തോമസ് (22) എന്നിവരെയാണ് തൊട്ടിൽപ്പാലം പോലീസ് പിടികൂടിയത്.
ആറു കിലോ കഞ്ചാവും ഇവരിൽ നിന്ന് കസ്റ്റഡിയിലെടുത്തു. ഒഡീഷയിൽ നിന്ന് കഞ്ചാവ് കടത്തിക്കൊണ്ട് വന്ന് കുറ്റ്യാടി മേഖലയിൽ ചില്ലറ വില്പന നടത്തുന്ന സംഘത്തിലെ കണ്ണികളാണ് ഇവരെന്ന് പോലീസ് പറഞ്ഞു.
തൊട്ടിൽപാലം എസ്ഐ അൻവർഷാ, സ്പെഷൽ സ്ക്വാഡ് എസ്ഐ മനോജ്കുമാർ രാമത്ത്, എഎസ്ഐമാരായ വി.വി. ഷാജി, വി.സി. ബിനീഷ്, സദാനന്ദൻ വള്ളിൽ, മുനീർ, എസ്സിപിഒ ഷാഫി, സിപിഒ അഖിലേഷ് എന്നിവരങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.