മലബാർ ഗോൾഡ് 20 കോടിയോളം സ്വർണസമ്മാനങ്ങൾ നൽകി
1454051
Wednesday, September 18, 2024 4:24 AM IST
കോഴിക്കോട്: മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ ഓണത്തോടനുബന്ധിച്ച് 20 കോടിയോളം വിലവരുന്ന സ്വർണസമ്മാനങ്ങൾ നൽകി. മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽനിന്നും ആഭരണം വാങ്ങുന്ന എല്ലാ ഉപഭോക്താക്കൾക്കും നറുക്കെടുപ്പില്ലാതെ തന്നെ സമ്മാനം നേടാം.
ഓരോ 50 ,000 രൂപയുടെ ഗോൾഡ് പർച്ചേസിനൊപ്പം 200 എംജി സ്വർണവും സ്റ്റഡഡ് ആൻഡ് ഡയമണ്ട് ആഭരണങ്ങളുടെ പർച്ചേസിനൊപ്പം 400 എംജി സ്വർണവും സമ്മാനമായി നേടാം. ഇതോടൊപ്പം ഫെയർ പ്രൈസ് പോളിസിയും മലബാർ പ്രോമിസുകളും ലഭ്യമാണ്. സെപ്റ്റംബർ 30 വരെയാണ് ഈ ഓഫറുകൾ പ്രാബല്യത്തിലുണ്ടാകുക.
കൂടാതെ, ഉപഭോക്താക്കൾക്ക് വിലവർധനവിൽനിന്ന് രക്ഷനേടാൻ മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിൽ എപ്പോഴും അഡ്വാൻസ് ബുക്കിംഗ് സൗകര്യവും ലഭ്യമാണ്. സ്വർണത്തിന്റെ വിലയുടെ 5 ശതമാനം മുതൽ നൽകി ബുക്ക് ചെയ്യുമ്പോൾ, ബുക്ക് ചെയ്യുന്ന ദിവസത്തെ വിലയോ, ആഭരണം വാങ്ങുന്ന ദിവസത്തെ വിലയോ ഏതാണോ കുറവ്, ആ വിലയ്ക്ക് ആഭരണങ്ങൾ സ്വന്തമാക്കാം.
മലബാർ ഗോൾഡ് ആൻഡ് ഡയമണ്ട്സിന്റെ ഫെയർ പ്രൈസ് പ്രോമിസിന് ഉപഭോക്താക്കൾക്കിടയിൽ മികച്ച പ്രതികരണമാണ്. ന്യായമായ പണിക്കൂലിയിൽ വൈവിധ്യമായ ആഭരണങ്ങൾ ഉപഭോക്താവിന് സ്വന്തമാക്കാം. ഇന്ത്യയിൽ എവിടെയും സ്വർണത്തിന് ഒരേ വിലയാണ് കമ്പനി ഈടാക്കുന്നത്. ലാഭത്തിന്റെ അഞ്ചു ശതമാനം സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള പ്രവർത്തനങ്ങൾക്കായി ചെലവഴിക്കുന്നുണ്ട്.