എംഡിഎംഎയുമായി രണ്ട് യുവാക്കൾ പിടിയില്‍
1453845
Tuesday, September 17, 2024 6:15 AM IST
കോഴിക്കോട്: വിൽപനക്കായി കൊണ്ടുവന്ന 15 ഗ്രാം എംഡിഎംഎ യുമായി രണ്ട് യുവാക്കൾ പിടിയിലായി. ചെറൂപ്പ സ്വദേശികളായ ഫവാസ് ( 25) വിഷ്ണു ( 27) എന്നിവരെയാണ് പിടികൂടിയത് അശോകപുരംറോഡിൽ വെച്ച് ഇവരുടെ കാറിന്റെ രഹസ്യ അറയിൽ നിന്നാണ് ടൗൺ അസി. കമ്മീഷണർ അഷ്റഫ് തെങ്ങിലകണ്ടിയുടെ കീഴിലുള്ള സിറ്റി ക്രൈം സ്ക്വാഡും നടക്കാവ് ഇൻസ്പെക്ടർ എൻ. പ്രജീഷിന്റെ നേതൃത്വത്തിലുള്ള നടക്കാവ് പോലീസും ചേർചേര്ന്ന് മയക്കുമരുന്ന് പിടികൂടിയത്.
നഗരത്തിൽ ഓണാഘോഷത്തിനായി കൊണ്ടുവന്ന മാരകസിന്തറ്റിക്ക് ലഹരിയാണ് ഇവരിൽനിന്ന് പോലീസ് കണ്ടെത്തിയത്.
ഇവരിൽ നിന്ന് എംഡിഎംഎ വാങ്ങി ഉപയോഗിക്കുന്നവരെയും ഇവർക്ക് വൻതോതിൽ ലഹരി എത്തിച്ചു കൊടുക്കുന്ന വൻ സംഘത്തെയും കുറിച്ച് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്.