സീതാറാം യെച്ചൂരിയുടെ വേർപാട് കനത്ത നഷ്ടം: ടി.പി. രാമകൃഷ്ണൻ
1453843
Tuesday, September 17, 2024 6:15 AM IST
പേരാന്പ്ര: സിപിഎം അഖിലേന്ത്യാ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ ആകസ്മിക വേർപാട് കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിനു മാത്രമല്ല, രാജ്യത്തെ മതനിരപേക്ഷ കക്ഷികൾക്കാകെ കനത്ത നഷ്ടമാണെന്ന് ഇടതുമുന്നണി കണ്‍വീനർ ടി.പി. രാമകൃഷ്ണൻ. സീതാറാം യെച്ചൂരിയുടെ വേർപാടിൽ പേരാന്പ്രയിൽ ചേർന്ന അനുശോചന യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.
ദാരിദ്ര്യ ലഘൂകരണത്തിന്റെ ഭാഗമായി ഒന്നാം യുപിഎ ഭരണത്തിൽ ഇടപെട്ട് രാജ്യത്ത് ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി നടപ്പാക്കുന്നതിൽ യെച്ചൂരി ശ്രദ്ധേയമായ പങ്കാണ് വഹിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പഞ്ചായത്ത് പ്രസിഡന്റ് വി.കെ. പ്രമോദ് അധ്യക്ഷനായിരുന്നു. സിപിഎം ജില്ലാ കമ്മിറ്റി അംഗം എസ്.കെ. സജീഷ് അനുശോചന പ്രമേയം അവതരിപ്പിച്ചു.
കെ. കുഞ്ഞമ്മദ്, ആർ. ശശി, എ.കെ. പത്മനാഭൻ, എ.കെ. ബാലൻ, രാജൻ മരുതേരി, സി.പി.എ. അസീസ് തുടങ്ങിയവർ പ്രസംഗിച്ചു.