ആയുർവ്വേദ വയോജന മെഡിക്കൽ ക്യാമ്പ്
1453835
Tuesday, September 17, 2024 6:14 AM IST
മുക്കം: കൊടിയത്തൂർ പഞ്ചായത്ത് ഗവ. ഹോമിയോ ആശുപത്രിയുടെയും, ഗവ.ആയുർവ്വേദ ഡിസ്പെൻസറി ആയുഷ് ഹെൽത്ത് ആൻഡ് വെൽനെസ് സെന്ററിന്റെയും സംയുക്താഭിമുഖ്യത്തിൽ ഹോമിയോ ആയുർവ്വേദ വയോജന മെഡിക്കൽ ക്യാമ്പും ചെറുവാടി കമ്യൂണിറ്റി ഹെൽത്ത് സെന്റെറിന്റെ ആഭിമുഖ്യത്തിൽ ജീവിത ശൈലീ രോഗ നിർണയവും സംഘടിപ്പിച്ചു.
പൊറ്റമ്മൽ മിശ്കാത്തുൽ ഹുദ മദ്രസയിൽ നടന്ന ക്യാമ്പ് പഞ്ചായത്ത് പ്രസിഡന്റ് ദിവ്യ ഷിബു ഉദ്ഘാടനം ചെയ്തു. ക്യാമ്പിന്റെ ഭാഗമായിസൗജന്യ രക്തപരിശോധന,നേത്ര പരിശോധന , രോഗ നിർണയം മരുന്ന് വിതരണം, ഹോമിയോപ്പതി മെഡിസിൻ കിറ്റ് വിതരണം എന്നിവയും നടന്നു.