ഓട്ടോയിൽ കളഞ്ഞുകിട്ടിയ സ്വർണം ഉടമയെ തിരിച്ചേൽപ്പിച്ചു
1453832
Tuesday, September 17, 2024 6:14 AM IST
കൂരാച്ചുണ്ട്: ഓട്ടോറിക്ഷാ യാത്രക്കിടെ കളഞ്ഞുകിട്ടിയ യാത്രക്കാരിയുടെ സ്വർണാഭരണം തിരിച്ചേൽപ്പിച്ചു മാതൃകയായി ഡ്രൈവർ. നരിനടയിലെ നരിക്കുന്നേൽ ക്ലാരയുടെ മൂന്നു പവനോളം തൂക്കമുള്ള സ്വർണമാലയാണ് ഓട്ടോയിൽ വീണുപോയത്. മാല കിട്ടിയ സിപിഎം പൊറാളി സൗത്ത് ബ്രാഞ്ച് അംഗവും കൂരാച്ചുണ്ടിലെ ഓട്ടോ ഡ്രൈവറും സിഐടിയു അംഗവുമായ ബിനു കല്ലിപ്പൊയിൽ ഉടമയ്ക്ക് കൈമാറുകയായിരുന്നു.
സിപിഎം ലോക്കൽ സെക്രട്ടറി കെ.ജി. അരുണ്‍, നരിനട ബ്രാഞ്ച് സെക്രട്ടറി കഐംഗോപാലൻ, സുഗുണൻ കറ്റോടി, ബിനു പൊട്ടക്കൽ, ജോസ് കൂന്പയിൽ എന്നിവരുടെ സാന്നിധ്യത്തിലാണ് ബിനു മാല ഉടമയ്ക്ക് കൈമാറിയത്.