ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന നാലാം ക്ലാസ് വിദ്യാര്‍ഥി മരിച്ചു
1453638
Monday, September 16, 2024 10:47 PM IST
കോഴിക്കോട്: അമിത വേഗത്തില്‍ എത്തിയ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വിദ്യാര്‍ഥി മരിച്ചു. പുതുപ്പാടി ഒടുങ്ങാക്കാട് പള്ളിക്കുന്നുമ്മല്‍ പ്രബീഷ്-റീന ദമ്പതികളുടെ മകന് അനന് പ്രബീഷ് (9) ആണ് മരിച്ചത്.
കഴിഞ്ഞ ചൊവ്വാഴ്ച ഈങ്ങാപ്പുഴ എംജിഎം ഹയര്‍ സെക്കന്‍ഡറി സ്കൂളിനടുത്താണ് അപകടമുണ്ടായത്. അമിത വേഗതയില്‍ അശ്രദ്ധമായി എത്തിയ ബൈക്ക് സ്കൂള്‍ പരിസരത്തു കൂടി നടന്നുപോവുകയായിരുന്ന അനനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലിരിക്കെ ഇന്നലെ രാവിലെ ആറോടെയാണ് മരണം.എംജിഎം സ്കൂളില്‍ നാലാം ക്ലാസ് വിദ്യാര്‍ഥിയായിരുന്നു. സഹോദരങ്ങള്‍: അലന്, ആകാശ്.