മെഗാ പൂക്കളമൊരുക്കി സെന്റ് മേരീസ് സ്കൂളില്‍ ഓണാഘോഷം
1453456
Sunday, September 15, 2024 4:30 AM IST
കോഴിക്കോട്: ചേവരമ്പലം സെന്റ് മേരീസ് സ്കൂളില്‍ ഒരുമയുടെ പ്രതീകമായി ഓണാഘോഷം സംഘടിപ്പിച്ചു.കുട്ടികളും അധ്യാപകരുംചേര്‍ന്ന് ഒരുക്കിയ മെഗാ പൂക്കളമായിരുന്നു ഇത്തവണത്തെ ആകര്‍ഷണം.
സ്കൂള്‍ കാബിനറ്റ് അംഗങ്ങളായ അലന്, ആര്‍ഷ്യ, സി.ഒ.ടി.അഹമ്മദ്, ശ്രീരാം, കെ. അലന്, ജഗദേവ് പാര്‍വതി, അനന്തകൃഷ്ണന് തുടങ്ങിയവരുടെ നേതൃത്വത്തില്‍ കുട്ടികളുടെയും അധ്യാപകരുടെയും മാനേജ്മെന്റിന്റെയും പരിശ്രമത്താലാണ് മെഗാ പൂക്കളമൊരുക്കിയത്.
തുടര്‍ന്നു നടന്ന പരിപാടികളില്‍ അധ്യാപകരുടെ ഓണപ്പാട്ട്, തിരുവാതിര, കുട്ടികളുടെ നൃത്തം, വിവിധ ഓണക്കളികള്‍ എന്നിവ ശ്രദ്ധേയമായി. കഴിഞ്ഞുപോയ നല്ല നാളകളെ തിരിച്ച് പിടിക്കുക കൂടിയാണ് ഇത്തരം ഓണപരിപാടികള്‍ കൊണ്ട് ലക്ഷ്യമിടുന്നതെന്ന് പ്രിന്‍സിപ്പല്‍ സിസ്റ്റര്‍ ആനീസ് സന്ദേശത്തില്‍ പറഞ്ഞു.