രാഹുൽ ഗാന്ധിക്കെതിരേയുള്ള നടപടിയിൽ പ്രതിഷേധം വ്യാപകം
1281013
Sunday, March 26, 2023 12:04 AM IST
കോഴിക്കോട്: രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ സംഭവത്തില്‍ പ്രതിഷേധിച്ച് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തിയ മാര്‍ച്ചിലെ അക്രമവുമായി ബന്ധപ്പെട്ട് കണ്ടാലറിയാവുന്ന 300 പേര്‍ക്കെതിരേ റെയില്‍വേ പോലീസ് കേസെടുത്തു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍ അടക്കമുള്ളവര്‍ക്കെതിരേയാണ് കേസ്. ജാമ്യം ലഭിക്കാത്ത കുറ്റമാണ് ഇവര്‍ക്കെതിരേ ചുമത്തിയിട്ടുള്ളത്. അതിക്രമിച്ചു കടക്കല്‍, അന്യായമായി സംഘം ചേരല്‍, സ്വത്ത് നശിപ്പിക്കല്‍, കൃത്യ നിര്‍വഹണത്തില്‍ തടസം സൃഷ്ടിക്കല്‍, റെയില്‍വേ സ്റ്റേഷനു സമീപം ബഹളം വയ്ക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് കേരള പോലീസിനു കീഴിലുള്ള റെയില്‍വേ പോലീസ് ആരോപിച്ചിട്ടുള്ളത്. പോലീസ് ലാത്തിച്ചാര്‍ജില്‍ നിരവധി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ക്കു പരുക്കേറ്റിരുന്നു. ഡിസിസി പ്രസിഡന്റ് അഡ്വ. കെ.പ്രവീണ്‍കുമാര്‍ പോലസിന്റെ അടിയേറ്റ് കുഴഞ്ഞുവീണിരുന്നു. ഇദ്ദേഹം ചികിത്സയിലാണ്. എന്എസ്യു ദേശീയ പ്രസിഡന്റ് കെ.എം. അഭിജിത്തിനും പരുക്കേറ്റിരുന്നു. ആര്‍പിഎഫ് എസ്ഐ എം.പി ഷിനോജ് കുമാള് ഉള്‍പ്പെടെയുള്ള പോലീസുകാര്‍ക്കും പരുക്കേറ്റിട്ടുണ്ട്.
കൂരാച്ചുണ്ട്: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ ഫാസിസ്റ്റ് അധികാര കേന്ദ്രങ്ങളുടെ നടപടിയിൽ വ്യാപക പ്രതിഷേധം. കൂരാച്ചുണ്ടിൽ യൂത്ത് കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി.
മണ്ഡലം പ്രസിഡന്റ് ജോസ്ബിൻ കുര്യാക്കോസ്, ജെറിൻ കുര്യാക്കോസ്, അജ്മൽ ചാലിടം, നിസാം കക്കയം, ജിസോ മാത്യു, സുനീർ പുനത്തിൽ, കെ.സി. സുബിൻ, സന്ദീപ് കളപ്പുര, നജീവ് മടവകണ്ടി, ജാക്സ്, വിഷ്ണു തണ്ടോറ, ബബീഷ് ഓഞ്ഞിൽ എന്നിവർ നേതൃത്വം നല്കി.
ചക്കിട്ടപാറ: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തു നിന്ന് അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് ചക്കിട്ടപാറ കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചക്കിട്ടപാറയിൽ പ്രതിഷേധ പ്രകടനം നടത്തി.
പഞ്ചായത്തംഗം കെ.എ. ജോസുകുട്ടി, മണ്ഡലം പ്രസിഡന്റ് റെജി കോച്ചേരി, ഗിരിജ ശശി, തോമസ് ആനത്താനം, ജെയിംസ് മാത്യു, പാപ്പച്ചൻ കൂനംന്തടം, നടേരി ബാലകൃഷ്ണൻ, ഗിരീഷ് കോമച്ചൻ കണ്ടി, സുഭാഷ് തോമസ്, ഷാജു, മാളിയേക്കൽ, സന്തോഷ് എടക്കാട്ടിൽ, വിപിൻ മുതുകാട്, ജെയിംസ് തോട്ടുപുറം തുടങ്ങിയവർ നേതൃത്വം നൽകി.
മരുതോങ്കര: കോടതി വിധിയുടെ പേരിൽ രാഹുൽ ഗാന്ധിയുടെ എംപി പദവി അയോഗ്യമാക്കിയ ബിജെപി ഭരണ കൂടഭീകരതക്കെതിരേ മരുതോങ്കര മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അടുക്കത്ത് പോസ്റ്റോഫീസിലേക്ക് പ്രതിഷേധ മാർച്ച് സംഘടിപ്പിച്ചു. കെപിസിസി നിർവാഹ സമിതി അംഗം സി.വി. കുഞ്ഞികൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
മുക്കം: രാഹുൽ ഗാന്ധി എംപിയെ അയോഗ്യനാക്കിയ നടപടിയിൽ മലയോര മേഖലയിൽ പ്രതിഷേധം തുടരുന്നു. മുക്കം ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കത്ത് പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോലം കത്തിച്ച് പ്രതിഷേധ പ്രകടനം നടത്തി. എംഎസ്എഫ് തിരുവമ്പാടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ മുക്കം പിസി ജങ്ഷനിൽ സംസ്ഥാന പാത ഉപരോധിച്ചു. മുക്കം പോലീസ് അറസ്റ്റ് ചെയ്തു. എടവണ്ണ - കൊയിലാണ്ടി സംസ്ഥാന പാതയിൽ നേരം ഗതാഗതം തടസപ്പെട്ടു.പ്രവര്‍ത്തകരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തു നീക്കി.
ചക്കിട്ടപാറ: രാഹുൽ ഗാന്ധിയെ എംപി സ്ഥാനത്തുനിന്ന് അയോഗ്യനാക്കിയതിൽ പ്രതിഷേധിച്ച് മുതുകാട് മേഖലാ കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ അങ്ങാടിയിൽ പ്രതിഷേധ പ്രകടനം നടത്തി .കോൺഗ്രസ് മുൻ മണ്ഡലം പ്രസിഡന്റ് ജെയിംസ് മാത്യു, പഞ്ചായത്തംഗം രാജേഷ് തറവട്ടത്ത്, ജോസ് തോമസ്, അഗസ്റ്റിൻ കൊമ്മറ്റത്തിൽ, ഷിനോജ് വീട്ടിയുള്ളപറമ്പിൽ, തോമസ് വടക്കേടത്ത്, പ്രമോദ് ആന്റണി, വിപിൻ ജോസഫ്, സന്തോഷ് എടക്കാട്ടിൽ, ബിജു പുരയിടത്തിൽ എന്നിവർ നേതൃത്വം നൽകി.
ചക്കിട്ടപാറ: രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയിൽ പ്രതിഷേധിച്ച് പൂഴിത്തോട് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനം നടത്തി. അപ്പച്ചൻ അമ്പാട്ട്, ബിജു മണ്ണാറശേരി, ബേബി കുബ്ലാനി എന്നിവർ നേതൃത്വം നൽകി.