ഓശാന ഞായർ ആചരണത്തോടെ വിശുദ്ധവാരത്തിനു തുടക്കമായി
1542663
Monday, April 14, 2025 4:56 AM IST
അങ്ങാടിപ്പുറം: യേശുക്രിസ്തു രാജകീയമായി ജറുസലേം നഗരിയിലേക്ക് പ്രവേശിച്ചതിന്റെ ഓർമയിൽ ലോകമെങ്ങും ക്രൈസ്തവ ദേവാലയങ്ങളിൽ ഓശാന ഞായർ ആചരിച്ചു. ഇതോടെ വിശുദ്ധവാരത്തിനു തുടക്കമായി. പരിയാപുരം ഫാത്തിമ മാതാ ഫൊറോന ദേവാലയത്തിൽ നടന്ന ഓശാനയുടെ തിരുക്കർമങ്ങളിൽ സന്യസ്തർ ഉൾപ്പെടെ നൂറുക്കണക്കിനു വിശ്വാസികൾ പങ്കാളികളായി.
വെഞ്ചരിച്ച കുരുത്തോലകളുമേന്തി ഓശാന ഗീതങ്ങൾ പാടി ഫാത്തിമ യുപി സ്കൂൾ അങ്കണത്തിൽ നിന്ന് ദേവാലയത്തിലേക്ക് പ്രദക്ഷിണവും തുടർന്ന് ആഘോഷമായ വിശുദ്ധ കുർബാനയുമുണ്ടായിരുന്നു. വികാരി ഫാ.ജോർജ് കളപ്പുരക്കൽ, അസിസ്റ്റന്റ് വികാരി ഫാ.സിറിൾ ഇലക്കുടിക്കൽ എന്നിവർ കാർമികത്വം വഹിച്ചു.
ഇന്നു മുതൽ ബുധൻ വരെ രാവിലെ 6.30നും വൈകിട്ട് അഞ്ചിനും വിശുദ്ധ കുർബാനയുണ്ടാകും. 17ന് പെസഹാവ്യാഴം തിരുക്കർമങ്ങൾ കാലുകഴുകൽ ശുശ്രൂഷയോടെ രാവിലെ ഏഴിനു തുടങ്ങും. തുടർന്ന് വിശുദ്ധ കുർബാനയും പൊതുആരാധനയും നടക്കും. ദു:ഖവെള്ളി തിരുക്കർമങ്ങൾ 18ന് രാവിലെ ഏഴിനു ആരംഭിക്കും. വൈകിട്ട് നാലിന് ചീരട്ടാമല ക്രിസ്തുരാജ ദേവാലയത്തിലേക്ക് കുരിശിന്റെ വഴി.
19ന് ദുഃഖ ശനി ആചരണത്തിന്റെ ഭാഗമായി രാവിലെ ഏഴിന് പുത്തൻ തീ - പുത്തൻ വെള്ളം വെഞ്ചരിപ്പ്, ജ്ഞാനസ്നാന വ്രത നവീകരണം, വിശുദ്ധ കുർബാന എന്നിവയുണ്ടാകും. ഈസ്റ്റർ ആഘോഷങ്ങൾ 19ന് രാത്രി 10.30ന് തുടങ്ങും. 20ന് രാവിലെ 7നും വിശുദ്ധ കുർബാനയുണ്ടാകും.
ഈസ്റ്റർ ആഘോഷിക്കുന്നതോടെ 50 ദിവസത്തെ നോന്പ് ആചരണം സമാപിക്കും. മലപ്പുറം: മലപ്പുറം സെന്റ് ജോസഫ് ഫൊറോന ദേവാലയത്തിലെ ഓശാന പ്രദക്ഷിണത്തിന് മോണ്‍. വിൻസെന്റ് അറയ്ക്കൽ, ഫാ. ജീവൻ വർഗീസ് എന്നിവർ നേതൃത്വം നൽകി.
പെരിന്തൽമണ്ണ: പെരിന്തൽമണ്ണ ലൂർദ് മാതാ തീർഥാടന കേന്ദ്രത്തിൽ രാവിലെ എട്ടിന് പ്രസന്റേഷൻ കോണ്‍വെന്റിൽ നിന്നാരംഭിച്ച കുരുത്തോല പ്രദക്ഷിണത്തിനു ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുത്തു. തുടർന്ന് നടന്ന ഭക്തി സാന്ദ്രമായ ദിവ്യബലിക്ക് വികാരി ഫാ. സെബാസ്റ്റ്യൻ കറുകപറന്പിൽ മുഖ്യകാർമികത്വം വഹിച്ചു.
ഫാ. ദിലുറാഫിൽ സഹകാർമികനായിരുന്നു. വിശുദ്ധ വാരത്തോടനുബന്ധി ച്ചുള്ള കുന്പസാരം 16 ന് വൈകീട്ട് നാലു മുതൽ ഏഴ് വരെ നടക്കും. പെസഹാ വ്യാഴം വൈകുന്നേരം 5.45 ന് തിരുവത്താഴ ബലി. തുടർന്ന് രാത്രി 12 മണിവരെ ആരാധന. ദുഃഖ വെള്ളി രാവിലെ ഏഴിന് കുരിശിന്റെ വഴി. വൈകീട്ട് 4.30 ന് പീഡാനുഭവ ചരിത്ര വായന, ദിവ്യകാരുണ്യം സ്വീകരിക്കൽ, നഗരി കാണിക്കൽ. ദുഃഖശനി രാത്രി 10.45 ന് ഉത്ഥാന തിരുകർമങ്ങൾ ആരംഭിക്കും.
തേഞ്ഞിപ്പലം: തേഞ്ഞിപ്പലം സെന്റ് മേരീസ് പള്ളിയിൽ വിശുദ്ധവാരത്തിന് ആരംഭമായി ഓശാന തിരുനാൾ ആഘോഷിച്ചു. വിശ്വാസികൾ കുരുത്തോലയേന്തി മൗണ്ട് കാർമൽ കോണ്‍വെന്റ് അങ്കണത്തിലൂടെ പ്രദക്ഷിണമായി പള്ളിയിലേയ്ക്ക് പ്രവേശിച്ചു. ഓശാന തിരുനാൾ തിരുകർമങ്ങൾക്ക് ഇടവക വികാരി ഫാ. അബ്രാഹം സ്രാന്പിക്കൽ കാർമികത്വം വഹിച്ചു.
കുണ്ടായിത്തോട് ശാന്തി കപ്പൂച്ചിൻ ആശ്രമാംഗം ഫാ. ജിനോയ് കൈതമറ്റത്തിൽ സഹകാർമികനായിരുന്നു. കൈക്കാരൻമാരായ വിൽസൻ കാലായിൽ, തോമസ് മാളിയേക്കൽ, സാബിൻ ഉറുന്പിൽ എന്നിവർ നേതൃത്വം നൽകി.
പാലാങ്കര: പാലാങ്കര സെന്റ് സെബാസ്റ്റ്യൻസ് ദേവാലയത്തിൽ ഓശാന തിരുനാളിനോട് അനുബന്ധിച്ച് വികാരി ഫാ. ജെയിംസ് കുന്നത്തേട്ട് കുരുത്തോല വിതരണം നടത്തി.
കരുവാരകുണ്ട്: കരുവാരക്കുണ്ട് തിരു കുടുംബ ഫൊറോന പള്ളിയിൽ ഇന്നലെ രാവിലെ 6.30ന് അർപ്പിച്ച വിശുദ്ധ കുർബാനക്ക് ഫൊറോന വികാരി ഫാ.തോമസ് പൊരിയത്ത് കാർമികത്വം വഹിച്ചു.
കരുവാരകുണ്ട്: കരുവാരകുണ്ട് വീട്ടിക്കുന്ന് സെന്റ് ജോർജ് മലങ്കര സുറിയാനി കത്തോലിക്ക പള്ളിയിൽ ഓശാന തിരുനാളിനോടനുബന്ധിച്ച് ഇന്നലെ രാവിലെ പത്തുമണിക്ക് ഇടവക വികാരി ഫാ.ജോർജ് ആലുംമൂട്ടിലിന്റെ കാർമികത്വത്തിൽ പ്രഭാത പ്രാർഥനയും തുടർന്ന് ഓശാന ശുശ്രൂഷയും ആഘോഷമായ വിശുദ്ധ കുർബാനയും നടന്നു.
വികാരി ഫാ. ജോർജ് ആലിമൂട്ടിലിന്റെയും ഇടവക കമ്മിറ്റി അംഗങ്ങളുടെയും നേതൃത്വത്തിൽ ഓശാന ശുശ്രൂഷയുടെ ക്രമീകരണങ്ങൾ നടത്തി. ഓശാന ശുശ്രൂഷയിലെ കുരുത്തോല വാഴ് വ്, സ്ലീബ ആഘോഷം, പള്ളിയുടെ ചുറ്റും പ്രദക്ഷിണം എന്നിവയും നടത്തി.
നരിവാലമുണ്ട: നരിവാലമുണ്ട സെന്റ് ജോസഫ് ദേവാലയത്തിൽ ഓശാനപ്പെരുന്നാളിനോടുന്പന്ധിച്ച് കുരുത്തോല പ്രദക്ഷിണം നടത്തി. വികാരി ഫാ. സുനിൽ മഠത്തിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകി.
മണിമൂളി: മണിമൂളി ക്രിസ്തുരാജ ഫൊറോന ദേവാലയത്തിൽ ഓശാനപ്പെരുന്നാളിനോടനുബന്ധിച്ച് കുരുത്തോല പ്രദക്ഷിണം നടത്തി. വികാരി ഫാ. ബെന്നി മുതിരക്കാലായിൽ, അസിസ്റ്റന്റ് വികാരി ഫാ. ജെറിൻ പൊയ്കയിൽ എന്നിവർ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകി.
വെറ്റിലപ്പാറ: വെറ്റിലപ്പാറ സെന്റ് അഗസ്റ്റിൻ ഇടവക ദേവാലയത്തിൽ ഓശാന ഞായർ തിരുകർമങ്ങൾ നടത്തി. വെറ്റിലപ്പാറ ടൗണ്‍ കുരിശുപള്ളിയിൽ ഓശാന ഞായർ തിരുകർമങ്ങൾക്ക് ഇടവക വികാരി ഫാ.ജോസഫ് വടക്കേൽ കാർമികത്വം വഹിച്ചു.
തുടർന്ന് ഇടവക ദേവാലയത്തിലേക്ക് കുരുത്തോല പ്രദക്ഷിണവും നടത്തി. കൈക്കാരൻമാരായ ബിജു കുറ്റിക്കാട്ട്, സേവ്യർ കുരിശിങ്കൽ, ലിനോ താന്നിക്കപാറ, പാരീഷ് സെക്രട്ടറി ജോഷി കള്ളിക്കാട് എന്നിവർ നേതൃത്വം നൽകി.
നിലന്പൂർ: ഇടിവണ്ണ സെന്റ് തോമസ് ദേവാലയത്തിൽ നടന്ന ഓശാന ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. കുര്യാക്കോസ് കുന്പക്കിൽ നേതൃത്വം നൽകി. ഇടിവണ്ണ സെന്റ് മേരീസ് കപ്പേളയിൽ കുരുത്തോല വെഞ്ചിരിപ്പ് നടത്തി. തുടർന്ന് കുരുത്തോലകളുമായി വിശ്വാസികൾ ദേവാലയത്തിലേക്ക് പ്രദക്ഷിണം നടത്തി.
നിലന്പൂർ ലിറ്റിൽ ഫ്ളവർ ഫൊറോന ദേവാലയത്തിൽ നടന്ന ഓശാന ശുശ്രൂഷകൾക്ക് ഫൊറോന വികാരി ഫാ. ജെയ്സണ്‍ കുഴികണ്ടത്തിൽ, അസിസ്റ്റന്റ് വികാരി ഫാ. അനൂപ് കോച്ചേരി എന്നിവർ നേതൃത്വം നൽകി. തുടർന്ന് കുരുത്തോല പ്രദക്ഷിണവും നടത്തി.
നിലന്പൂർ ജോസ്ഗിരി സെന്റ് ജോസഫ് മലങ്കര ദേവാലയത്തിൽ നടന്ന ഓശാന ശുശ്രൂഷകൾക്ക് വികാരി ഫാ. തോമസ് ചാപ്രത്ത് നേതൃത്വം നൽകി. ചുങ്കത്തറ മലങ്കര സെന്റ് മേരീസ് ദേവാലയത്തിൽ നടന്ന ഓശാന ഞായർ ശുശ്രൂഷകൾക്ക് ഇടവക വികാരി ഫാ. ഡോ. ലാസർ പുത്തൻകണ്ടത്തിൽ നേതൃത്വം നൽകി. വടപുറം സെന്റ് ഫ്രാൻസിസ് ദേവാലയത്തിൽ നടന്ന ഓശാന ശുശ്രൂഷകൾക്ക് ഫാ. ബിജു നീലത്തറ നേതൃത്വം നൽകി.
എടക്കര: പാതിരിപ്പാടം സെന്റ് മേരീസ് ദേവാലയത്തിൽ ഇടവക വികാരി ഫാ. സണ്ണി കൊല്ലാർതോട്ടം, ചാത്തംമുണ്ട ചെറുപുഷ്പാശ്രമം വികാരി ഫാ. ജിതിൻ എന്നിവർ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകി.
തലഞ്ഞി സെന്റ് മേരീസ് ദേവാലയത്തിൽ ഇടവക വികരി ഫാ. ജെയ്നേഷ് പുതുക്കാട്ടിൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകി. മലച്ചി സെന്റ് ജോർജ് ഓർത്തഡോക്സ് പള്ളിയിൽ കുരുത്തോല വാഴ് വിന്റെ ശുശ്രൂഷയും വിശുദ്ധ കുർബാനയും നടന്നു. ഇടവക വികാരി ഫാ. മാത്യൂസ് വട്ടിയാനിക്കൽ തിരുക്കർമങ്ങൾക്ക് നേതൃത്വം നൽകി.
ചുങ്കത്തറ സെന്റ് ജോർജ് ഓർത്തഡോക്സ് വലിയ പള്ളിയിൽ ഫാ. വർഗീസ് തോമസ്, മുതുകുളം സെന്റ് മേരീസ് പള്ളിയിൽ ഫാ. ഷാബിൻ രാജു, എടക്കര സെന്റ് മേരീസ് പള്ളിയിൽ ഫാ. ഉമ്മൻ ജോർജ്, ചളിക്കപ്പെട്ടി സെന്റ് തോമസ് പള്ളിയിൽ ഫാ. തോമസ് ജോസഫ്, മാമാങ്കര മാർ ഗ്രീഗോറിയോസ് ഓർത്തഡോക്സ് പള്ളിയിൽ ഫാ. ആരോണ്‍ ജോയ്, പെരുംകുളം മാർ ഗ്രിഗോറിയോസ് പള്ളിയിൽ ഫാ. അജി അബ്രഹാം, കുന്നുമ്മൽപൊട്ടി മാർ യാക്കോബ് ബുർദാന പള്ളിയിൽ ഫാ. കെ.പി. മർക്കോസ് എന്നിവർ ഓശാന ശുശ്രൂഷകൾക്ക് കാർമികത്വം വഹിച്ചു.