അംബേദ്കർ ജയന്തി സംഗമം
1543659
Friday, April 18, 2025 6:42 AM IST
നെടുമങ്ങാട്: മൂഴി ടിപ്പു കൾച്ചറൽ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ഡോ. ബി.ആർ. അംബേദ്ക്കറുടെ 134-ാമത് ജയന്തി ആഘോഷങ്ങൾ അഡ്വ. കായ്പാടി നൗഷാദ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി ചെയർമാൻ മൂഴിയിൽ മുഹമ്മദ് ഷിബു അധ്യക്ഷത വഹിച്ചു.
നെടുമങ്ങാട് നഗരസഭ മുൻ ചെയർമാൻ കെ. സോമശേഖരൻ നായർ മുഖ്യപ്രഭാഷണം നടത്തി. നെടുമങ്ങാട് ശ്രീകുമാർ, വഞ്ചുവം ഷറഫ്, പത്താംകല്ല് ഇല്യാസ്, വെമ്പിൽ സജി, പറയൻകാവ് സലീം, അൽത്താഫ് എന്നിവർ സംസാരിച്ചു. ഇതോടനുബന്ധിച്ചു ഫലക്ഷത്തൈകളുടെ വിതരണവും നടത്തി.