അങ്കണവാടി കെട്ടിടം ഉദ്ഘാടനം
1543658
Friday, April 18, 2025 6:42 AM IST
നെടുമങ്ങാട്: മുളമുക്ക് അങ്കണവാടി തുറന്നു നല്കി. രണ്ട് പതിറ്റാണ്ടായി വാടക കെട്ടിടങ്ങളില്‍ മാറി മാറി പ്രവര്‍ത്തിക്കുകയായിരുന്നു സ്ഥാപനം. രണ്ടുപേര്‍ സൗജന്യമായി വിട്ടുനല്‍കിയ സ്ഥലത്താണ് പഞ്ചായത്തിന്റെ തനതു ഫണ്ട് ഉപയോഗിച്ച് ഇപ്പോള്‍ കെട്ടിടം നിര്‍മിച്ചത്.
18ലക്ഷം രൂപയാണ് നിര്‍മാണച്ചെലവ്. മന്ത്രി ജി.ആര്. അനില്‍ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് യു. ലേഖാറാണി അധ്യക്ഷയായി. പഞ്ചായത്ത് സ്റ്റാൻഡിംഗ് കമ്മിറ്റി ചെയര്പേഴ്സന് ഉഷാകുമാരി, വീണാ രാജീവ്, പഞ്ചായത്ത് അംഗങ്ങളായ ഹേമലതകുമാരി, ഹസീന, സുരേഷ് കുമാര്‍, ആശ, മുന്‍ പഞ്ചായത്ത് അംഗം രവീന്ദ്രന്,
ഐസിഡിഎസ് സൂപ്പര്‍വൈസര്‍ നിഷ എന്നിവര്‍ പ്രസംഗിച്ചു. അങ്കണവാടിക്ക് സ്ഥലം സംഭാവനയായി നല്കിയ കുണ്ടറക്കോണം ഷിബു, അജി എന്നിവരെ ചടങ്ങില്‍ മന്ത്രി ആദരിച്ചു.