പ്രതിഷേധ സദസ് സംഘടിപ്പിച്ചു
1543656
Friday, April 18, 2025 6:39 AM IST
നെടുമങ്ങാട്: അരുവിക്കര വെള്ളനാട് റോഡിന്റെ ശോച്യാവസ്ഥയിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പ്രതിഷേധ സദസ് സംഘടിപ്പിച്ചു.
യൂത്ത് കോൺഗ്രസ് അരുവിക്കര-വെള്ളനാട് മണ്ഡലം കമ്മിറ്റികളുടെ നേതൃത്വത്തിൽ വെമ്പന്നൂർ പള്ളിനട ജംഗ്ഷനിൽ സംഘടിപ്പിച്ച പ്രതിഷേധ സദസ് കെ.എസ്. ശബരീനാഥൻ ഉദ് ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് അരുവിക്കര മണ്ഡലം പ്രസിഡന്റ് എസ്.എസ്. ആനന്ദ് അധ്യക്ഷനായി.
എസ്.കെ. രാഹുൽ, ഫിറോസ് കുളപ്പട, ജ്യോതിഷ് കുരിശിങ്കൽ, ലാൽ റോഷി, ഇന്ദുലേഖ, വെള്ളനാട് ശ്രീകണ്ഠൻ, മറ്റു കോൺഗ്രസ് ജനപ്രതിനിധികൾ, മണ്ഡലം-ബ്ലോക്ക് ഭാരവാഹികൾ, മഹിളാ -കർഷക- യൂത്ത് കോൺഗ്രസ് ഭാരവാഹികൾ തുടങ്ങിയവർ പ്രസംഗിച്ചു.