ഈസ്റ്റര്‍ സന്ധ്യ 20ന്
1543649
Friday, April 18, 2025 6:39 AM IST
നെയ്യാറ്റിന്‍കര : നെയ്യാറ്റിന്‍കര ദ് ക്രിസ്ത്യന്‍ ഫെല്ലോഷിപ്പിന്റെ ഈസ്റ്റര്‍ സന്ധ്യ 20ന് നെയ്യാറ്റിന്‍കര രൂപത ബിഷപ്പ് ഡോ. വിന്‍സെന്റ് സാമുവല്‍ ഉദ്ഘാടനം ചെയ്യും. തൊഴുക്കല്‍ സിഎസ്ഐ ചര്‍ച്ചില്‍ വൈകുന്നേരം അഞ്ചിന് ചേരുന്ന ചടങ്ങില്‍ ഫെല്ലോഷിപ്പ് പ്രസിഡന്റ് റവ. ഡോ. എല്‍. മോഹനദാസ് അധ്യക്ഷനാകും.
മെഡിക്കല്‍ എഡ്യൂക്കേഷന്‍ ഡയറക്ടര്‍ ഡോ. തോമസ് മാത്യു ഈസ്റ്റര്‍ സന്ദേശം നല്‍കും. ഫെല്ലോഷിപ്പ് രക്ഷാധികാരികളായ മേജര്‍ ആര്. ക്രിസ്തുരാജ, റവ. ഡോ. എല്‍.ടി. പവിത്രസിംഗ്, മാര്‍ത്തോമാ ചര്‍ച്ചിലെ റവ. ബിജി മാത്യു, സെന്റ് ജോണ്‍സ് മലങ്കര ചര്‍ച്ചിലെ ഡോ. പ്രഭീഷ് ജോര്‍ജ്, വഴുതൂര്‍ ലൂഥറന്‍ ചര്‍ച്ചിലെ റവ. ജസ്റ്റിന് ജോസ്,
ചര്‍ച്ച് ഓഫ് ഗോഡിലെ റവ. സച്ചിദാനന്ദ ദാസ്, ഇസിഐ ചര്‍ച്ചിലെ റിന്റോ രാജ്, ബിലീവേഴ്സ് ഈസ്റ്റേണ്‍ ചര്‍ച്ചിലെ ഫാ. സതീഷ്, സോള്‍ വിന്നിംഗ്സ് ചര്‍ച്ച് ഓഫ് ഇന്‍ഡ്യയിലെ റവ. എം. സിജിന്‍, ഫെല്ലോഷിപ്പ് ജനറല്‍ കണ്‍വീനര്‍ ജെ. ജോസ് ഫ്രാങ്ക്ളിന്, സെക്രട്ടറി പി. ക്രിസ്തുദാസ് എന്നിവര്‍ സംബന്ധിക്കും.