ടിസിസിഐ ബിസിനസ് എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു
1543644
Friday, April 18, 2025 6:30 AM IST
തിരുവനന്തപുരം: തിരുവനന്തപുരം ചേംബർ ഓഫ് കോമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുടെ ടിസിസിഐ ബിസിനസ് എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. മുരള്യാ ബ്രാൻഡ് സ്ഥാപകനും എംഡിയുമായ കെ. മുരളീധരനാണ് ഐക്കോണിക് ബ്രാൻഡ് ബർ അവാർഡ്. ഇവിഎം ഗ്രൂപ്പ് എംഡി സാബു ജോണി - ഓട്ടോ മൊബൈൽസ്,
അരുൺ അയ്യപ്പൻ ഉണ്ണിത്താൻ - ബിൽഡേഴ്സ് ആൻഡ് റിയൽ എസ്റ്റേറ്റ്, എം.എസ്. ഫൈസൽ ഖാൻ - വിദ്യാഭ്യാസം, എസ്.ആർ. ജോയ്- എക്സ്പോർട്ട്, ഡോ. ഷീജ ജി. മനോജ് - ഹെൽത്ത് കെയർ, ബേബി മാത്യു- ഹോസ്പിറ്റാലിറ്റി,
കെ.പി. മോഹൻ - ഇൻഫ്രാസ്ട്രക്ചർ, സിജി നായർ - മീഡിയ, വി.കെ. വർഗീസ് - എംഎസ്എംഇ, കെ.എസ്. ബാലഗോപാൽ - ഫാർമ, എസ്. മഗേഷ് - റീട്ടെയിൽ, ജയ ചന്ദ്രഹാസൻ- ടൂറിസം, ആർ. സുഭയ്യ രാമൻ - ഹോൾസെയിൽ ഫുഡ് ഗ്രെയിൻസ് എന്നിവർക്കാണ് എക്സലൻസ് പുരസ്കാരങ്ങൾ.