തെക്കന്‍ കുരിശുമല കാല്വരിയാക്കി ആയിരങ്ങൾ മലകയറി
1543639
Friday, April 18, 2025 6:30 AM IST
വെള്ളറട: തെക്കന്‍ കുരിശുമല യിലെ 68-ാമത് തീര്ഥാാടനത്തിന്റെ രണ്ടാം ഘട്ടത്തിൽ പെസഹാദിനമായിരുന്ന ഇന്നലെ ആ യിരങ്ങൾ മലകയറി പ്രാര്‍ഥിച്ചു. രാവിലെ അഞ്ചിനു സംഗമ വേദിയില്‍നിന്നും നെറുകയിലേയ്ക്ക് ആരംഭിച്ച കുരിശിന്റെ വഴിക്കു പിന്നാലെ വിവിധ ഭാഗങ്ങളില്‍നിന്നും ഒഴുകിയെത്തിയ തീര്‍ഥാടകര്‍ മലകയറി തുടങ്ങി. വൈകുന്നേരമായതോടെ നെറുകയും ആരാധനാ ചാപ്പലും സംഗമവേദിയും തീര്‍ഥാടകരുടെ തിരക്കില്‍ നിറഞ്ഞു കവിഞ്ഞു.
ഇടയ്ക്കിടെ പെയ്ത വേനല്‍മഴ യെ അവഗണിച്ചാണ് വിശ്വാസികള്‍ തീര്‍ഥാടനം നടത്തിയത്. തീര്‍ഥാടകരെ നിയന്ത്രിക്കാന്‍ പോലീസും വോളന്റിയർമാരും നന്നേ പാടുപ്പെട്ടു. തിരക്ക് രാത്രിയിലും തുടരുന്നു.
സംഗമ വേദിയില്‍ വൈകുന്നേരം ആറിനു നടന്ന ആഘോഷമായ ദിവ്യബലിക്കും പാദ ക്ഷാളന ശുശ്രൂഷാകര്മത്തിനും സ്പിരിച്ച്വല്‍ ആനിമേറ്റര്‍ ഫാ. ഹെന്സിലിന് ഒസിഡി മുഖ്യകാര്‍മികത്വം വഹിച്ചു.
കുരിശുമല ഡിവൈന്‍ ബീറ്റ്സ് ഗാനശുശ്രൂഷ നടത്തി. തുടര്‍ന്നു തിരുമണിക്കൂര്‍ ആരാധനയ്ക്കു കുരിശുമല, കൂട്ടപ്പു, കൊല്ലകോണം ഇടവകകള്‍ നേതൃത്വം നല്കി. രണ്ടാം ഘട്ട തീര്‍ഥാടനം ഇന്നു സമാപിക്കും. ഇന്നു രാത്രി മുഴുവന്‍ സമയവും തീര്‍ഥാടകര്‍ക്കു മല കയറുന്നതിനു ലൈറ്റും മറ്റു സൗകര്യങ്ങളും ഒരുക്കിയിട്ടുള്ളതായി സംഘാടക സമിതി അറിയിച്ചു.