യേശുവിന്റെ സ്നേഹസന്ദേശം ജീവിതവ്രതമാക്കണം: ബിഷപ് ജോഷ്വാ മാർ ഇഗ്നാത്തിയോസ്
1543638
Friday, April 18, 2025 6:30 AM IST
തിരുവനന്തപുരം: നിന്നെ പോലെ തന്നെ നിന്റെ അയൽക്കാരനെയും സ്നേഹിക്കുവാൻ യേശുക്രിസ്തു നൽകിയ സന്ദേശം ജീവിതവ്രതമാക്കുവാൻ ലോക ജനതയ്ക്കു കഴിഞ്ഞാൽ യുദ്ധവും പട്ടിണിയും ഇല്ലാതാകുമെന്നു മാവേലിക്കര രൂപതാധ്യക്ഷൻ ഡോ. ജോഷ്വാ മാർ ഇഗ്നാത്തിയോസ് പറഞ്ഞു.
ക്രൈസ്തവ സഭകളുടെ കൂട്ടായ്മയായ ആക്ട്സ് വിശുദ്ധവാര ത്തോടനുബന്ധിച്ച് പൂജപ്പുര സെൻട്രൽ ജയിലിൽ നടത്തിയ ശുശ്രൂഷയിൽ വചനസന്ദേശം നൽകുകയായിരുന്നു അദ്ദേഹം
നിരപരാധിയായ യേശുവിനെ ശിക്ഷിച്ച നിയമവ്യവസ്ഥയാണ് ഇന്നും പലയിടത്തും തുടരുന്നത്. കുറ്റവാളികൾ രക്ഷപ്പെടുകയും നിരപരാധികൾ ശിക്ഷിക്കപ്പെടുകയും ചെയ്യുന്ന വ്യവസ്ഥിതിക്ക് മാറ്റമുണ്ടാകണം - അദ്ദേഹം തുടർന്നു.
ആക്ട്സ ജനറൽ സെകട്ടറി ജോർജ് സെബാസ്റ്റ്യൻ അധ്യക്ഷത വഹിച്ചു. ഇന്നു രാവിലെ 11 നു ചങ്ങനാശേരി ആർച്ച്ബിഷപ് മാർ തോമസ് തറയിൽ മുഖ്യസന്ദേശം നൽകും.