ആയിരങ്ങൾ അണിനിരക്കുന്ന തൂംബാവൽ യാത്ര ഇന്ന്
1543641
Friday, April 18, 2025 6:30 AM IST
വിഴിഞ്ഞം: ആയിരങ്ങൾ അണിചേരുന്ന തുംബാവൽ വിലാപയാത്രയ്ക്ക് ഇന്നു വിഴിഞ്ഞം തീരദേശം സാക്ഷ്യം വഹിക്കും. ക്രൂശാരോഹണശേഷം മരണം പുൽകിയ ക്രിസ്തുവിന്റെ തിരുശരീരവും വഹിച്ചു, പള്ളിയുടെ വിവിധ സ്ഥലങ്ങൾ ചുറ്റിയുള്ള കബറടക്ക ശുശ്രൂഷയെ അനുസ്മരിക്കുന്നതാണ് തും ബാവൽ യാത്ര.
യേശുക്രിസ്തുവിന്റെ പൂർണകായ രൂപം തോളിലേറ്റി തമിഴും മലയാളവും കലർന്നചിന്ത് പാട്ടുകളോടെ തൂംബാവൽ (മഞ്ചം) വിലാപയാത്ര ജില്ലയിലെഒരോ ഇടവക അതിർത്തിയിലും നടക്കും. മുൾക്കിരീടവും, ആണിയും ചാട്ടയുമെല്ലം ശവമഞ്ചത്തോടൊപ്പം ഉണ്ടാകും.
നാടുചുറ്റിയശേഷം എത്തിക്കുന്ന പ്രതീകാത്മക തിരുശരീരത്തെ പള്ളിക്കുള്ളിൽ കൊണ്ടുവന്നു ശുശ്രൂഷകൾ നടത്തി കർമങ്ങൾ പൂർത്തിയാക്കും. ജില്ലയിലെ തീരദേശ പ്രദേശങ്ങളായ പൊഴിയൂർ മുതൽ മാമ്പള്ളി വരെയുള്ള പള്ളികളിലാണു പ്രധാനമായും തൂംബാവൽ(മഞ്ചം) വഹിച്ചുള്ള വിലാപ യാത്ര നടക്കുന്നത്.