അയൽവാസിയെ ആക്രമിച്ച കേസിൽ പ്രതി പിടിയിൽ
1543654
Friday, April 18, 2025 6:39 AM IST
നെടുമങ്ങാട്: അയൽവാസിയെ കരിങ്കല്ലു കൊണ്ട് അടിച്ച് തലയ്ക്ക് ഗുരുതര പരിക്കേൽപ്പിച്ച കേസിലെ പ്രതിയായ ഉഴമലയ്ക്കൽ വാലു കോണം കുന്നുകത്ത് വീട്ടിൽ വേണു (59 ) നെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു.
മദ്യലഹരിയിൽ ആയിരുന്ന പ്രതി അയൽവാസിയായ കുളപ്പട കുന്നുവിള വീട്ടിൽ മണിയൻ എന്നു വിളിക്കുന്ന കരുണാകരൻ (62) നെ കരിങ്കല്ല് ഉപയോഗിച്ച് തലയ്ക്കടിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.