വെള്ളനാട് സമ്പൂർണ ശുചിത്വ പഞ്ചായത്ത്
1540556
Monday, April 7, 2025 6:58 AM IST
നെടുമങ്ങാട്: വെള്ളനാട് പഞ്ചായത്തിനെ സമ്പൂർണ ശുചിത്വ പഞ്ചായത്തായി പ്രഖ്യാപിച്ചു. സർട്ടിഫിക്കറ്റ് വിതരണവും പ്രഖ്യാപനവും പ്രസിഡന്റ് കെ.എസ്. രാജലക്ഷ്മി നിർവഹിച്ചു. വൈസ് പ്രസിഡന്റ് വെള്ളനാട് ശ്രീകണ്ഠൻ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്തംഗം വെള്ളനാട് ശശി, പഞ്ചായത്തംഗങ്ങളായ കടുവാക്കുഴി ബിജുകുമാർ, വി.എസ്.ശോഭൻകുമാർ, ജി.സന്തോഷ് കുമാർ, എസ്.അനിത, സെക്രട്ടറി എൽ.സിന്ധു തുടങ്ങിയവർ സംസാരിച്ചു.