കാറിൽ കഞ്ചാവ് കടത്തിയ കേസിൽ ഒരാൾ പിടിയിൽ
1540551
Monday, April 7, 2025 6:57 AM IST
കാട്ടാക്കട : കാറിൽ കഞ്ചാവ് കടത്തിയ കേസിൽ ഒരാൾ പിടിയിൽ. തിരുവനന്തപുരം ചെറുവയ്ക്കൽ ശ്രീകാര്യം ആക്കുളം വാർഡിൽ പുത്തൻവിള സിദ്ധിവിനായകം വീട്ടിൽ റിനോജ് ബാഹുലേയൻ (34) എന്നയാളെയാണ് അറസ്റ്റ് ചെയ്ത്. എക്സൈസും പോലീസും നടത്തിയ സംയുക്ത റെയിഡിലാണ് പിടിയിയിലായത്.
കെഎൽ 1 സിഡി 8053 മാരുതി സ്വിഫ്റ്റ് കാറിൽ കഞ്ചാവ് കടത്തിക്കൊണ്ടുവന്ന കേസിലായിരുന്നു അറസ്റ്റ്. മാറനല്ലൂർ അരുവിക്കര എക്സൈ സ് ചെക്ക്പോസ്റ്റിൽ, എക്സൈസ് റേഞ്ച് ഓഫീസ് ഇൻസ്പെക്ടർ മഹേഷും പാർട്ടിയും മാറനല്ലൂർ പോലീസ് സബ് ഇൻസ്പെക്ടർ കിരൺ ശ്യാമും,
പോലീസ് ഡോഗ് സ്ക്വാഡും ചേർന്നു നടത്തിയ സംയുക്ത വാഹന പരിശോധനയിലാണു കഞ്ചാവു കണ്ടെത്തിയത്. കണ്ടെടുത്ത മൊബൈൽ ഫോണും, സ്വിഫ്റ്റ് കാറും ഉൾപ്പെടെ കാട്ടാക്കട എക്സൈസിനു കൈമാറി.