സിഎസ്ഐ ഇടവകയുടെ വിബിഎസ് ആരംഭിച്ചു
1540550
Monday, April 7, 2025 6:57 AM IST
വെള്ളറട: ഫോസ്റ്റര്‍ മെമ്മോറിയല്‍ സിഎസ്ഐ ഇടവകയുടെ 2025-ാം വര്‍ഷത്തിലെ വിബിഎസ് ഇന്നലെ ആരംഭിച്ചു. റവ. ഡോ. ബര്‍ണ്ണബാസ് പതാക ഉയര്‍ത്തി വിബിഎസ് ഉദ്ഘാടനം ചെയ്തു. എഴുന്നേറ്റ് പ്രകാശിക്ക എന്നതാണ് ഈ വര്‍ഷത്തെ ചിന്താവിഷയം.
സഹശുശ്രൂഷകന്‍ ഷിന്റോ സ്റ്റാന്‍ലി, ഇടവക സെക്രട്ടറി ടി. ഫ്രാന്‍സിസ്, സണ്‍ഡേ സ്കൂള്‍ സെക്രട്ടറി ലീന ടീച്ചര്‍, വിബിഎസ് ഡയറക്ടര്‍സ് നിഖില്‍ ചങ്ങാ, അനു കാഞ്ഞിരംകുളം എന്നിവര്‍ സംസാരിച്ചു.