ഐക്യ വൈദിക സെമിനാരിയിൽ പരിസ്ഥിതിദിന സെമിനാർ സംഘടിപ്പിച്ചു
1532280
Wednesday, March 12, 2025 6:26 AM IST
കണ്ണമ്മൂല: ആഗോളതലത്തിൽ കാലാവസ്ഥാ വ്യതിയാനം സംഭവിച്ചുകൊണ്ടിരിക്കുന്പോൾ പരിസ്ഥിതി സൗഹൃദജീവിതം നയിക്കാൻ പ്രതിബദ്ധരാകുന്നതാണ് യഥാർഥ വ്രതാനുഷ്ഠാനമെന്ന് ടുവാലു റിപ്പബ്ലിക് ആഭ്യന്തരമന്ത്രി ഡോ. മൈനാടാലിയ.
കണ്ണമ്മൂല ഐക്യ വൈദിക സെമിനാരിയിൽ കാലാവസ്ഥാ വ്യതിയാനവും വെല്ലുവിളികളും എന്ന വിഷയത്തിൽ സംഘടിപ്പിച്ച പരിസ്ഥിതി സെമിനാറിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം.
നാം ജീവിക്കുന്ന പ്രപഞ്ചം ദൈവത്തിന്റെ ദാനമാണെന്നും അതിനെ പരിപാലിക്കേണ്ടത് മാനവധർമമാണെന്നും കാടും നാടും സൗഹാർദമായി രമിക്കുന്നിടത്താണ് ദൈവരാജ്യാനുഭവം ഉള്ളതെന്ന് സമ്മേളനം ഉദ്ഘാടനം ചെയ്ത സെമിനാരി പ്രിൻസിപ്പൽ റവ. ഡോ. പ്രഫ. സി.ഐ. ഡേവിഡ് ജോയ് പറഞ്ഞു.
ടുവാലു അറ്റോർണി ജനറൽ ലങ്കൻ ടാനിയ, സെമിനാരി വനിതാസമാജം പ്രസിഡന്റ് ഷെറിൻ ജോയ്, പ്രഫ. എം.പി. ജോസഫ്, റവ. ഡോ. ഭാനു ശാമുവേൽ, റവ. ഡോ. ഇവാൻസർ സഹനം, റവ. ഡോ. സാന്റി എസ്. പോൾ, രജിസ്ട്രാർ റവ. ജേക്കബ് ദേവസ്യ എന്നിവർ നേതൃത്വം നൽകി.