ഈഗ്നൈറ്റ് കോണ്‍ക്ലേവ് കാരക്കോണം മെഡിക്കൽ കോളജിൽ
1531878
Tuesday, March 11, 2025 6:11 AM IST
തിരുവനന്തപുരം: ഇന്ത്യൻ മെഡിക്കൽ അസോസിയേഷൻ കാരക്കോണം ശാഖ സംഘടിപ്പിക്കുന്ന മെഡിക്കൽ സ്റ്റുഡൻസ് നെറ്റ് വർക്ക് (എംഎസ്എൻ) കേരളയുടെ ദക്ഷിണ മേഖല സമ്മേളനം "ഇഗ്നൈറ്റ് കോണ്‍ക്ലവ് 2025’ കാരക്കോണം ഡോ. സോമർവെൽ മെമ്മോറിയൽ സിഎസ് ഐ മെഡിക്കൽ കോളജിൽ നടന്നു.
ഐഎംഎ എംഎസ്എൻ കേരള ചെയർമാൻ ഡോ. അനീൻ എൻ. കുട്ടിയെ അധ്യക്ഷനായ സമ്മേളനം ഐഎംഎ മുൻ ദേശീയ പ്രസിഡന്റ് ഡോ. മാർത്താണ്ഡപിള്ള ഉദ്ഘാടനം ചെയ്തു.
മുഖ്യാതിഥി സോമർവെൽ മെമ്മോറിയൽ സിഎസ്ഐ മെഡിക്കൽ കോളജ് ഡയറക്ടർ ഡോ.ജെ. ബെനറ്റ് എബ്രഹാം, ഐഎംഎ നാഷണൽ വൈസ് പ്രസിഡന്റ് ഡോ. അലക്സ് ഫ്രാങ്ക്ലിൻ, മെഡിക്കൽ സ്റ്റുഡൻസ് നെറ്റ്വർക്ക് കണ്‍വീനർ ഡോ. അരുണ്‍, മെഡിക്കൽ കോളജ് പ്രിൻസിപ്പൽ ഡോ. അനുഷ മർലിൻ, തിരുവനന്തപുരം ജില്ലാ ചെയർമാൻ ഡോ. അനുപമ, ഡോ സ്വപ്ന എസ്. കുമാർ, ഡോ. ഹേമ ഫ്രാൻസിസ്, ഡോ. രാഹുൽ ചന്ദ്രൻ, ഡോ. പയസ് ചിറ്റിലപ്പിള്ളി, എന്നിവർ പ്രസംഗിച്ചു. ദക്ഷിണ മേഖല കണ്‍വീനർ ഷാരുണ്‍ സജി ജോർജ് സ്വാഗതവും പറഞ്ഞു.
കേരളത്തിലെ വിവിധ മെഡിക്കൽ കോളജുകളിൽ നിന്നായി ഇരുനൂറിലധികം മെഡിക്കൽ വിദ്യാർഥികൾ വർക്ക്ഷോപ്പിൽ പങ്കെടുത്തു.