നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തി
1531868
Tuesday, March 11, 2025 6:01 AM IST
പൂന്തുറ: ബീമാപളളി എം.ആര്. പാലസിനു സമീപം പാര്‍ക്ക് ചെയ്ത വാഹനത്തില്‍നിന്നും 10 ചാക്ക് നിരോധിത പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തി. ഇന്നലെ രാവിലെ ഒന്‍പതരയോടെ പൂന്തുറ പോലീസ് നടത്തിയ വാഹന പരിശോധനയിലാണ് പുകയില ഉത്പന്നങ്ങള്‍ കണ്ടെത്തിയത്.
വാഹനത്തിന്റെ ഉടമയെ കണ്ടെത്താന്‍ കഴിഞ്ഞില്ല. വാഹനത്തിന്റെ വിലാസം കേന്ദ്രീകരിച്ച് അന്വേഷണം നടത്തി വരുന്നതായി പോലീസ് അറിയിച്ചു. മറ്റൊരു സംഭവത്തില്‍ ഇന്നലെ രാവിലെ പോലീസ് നടത്തിയ പരിശോധനയില്‍ ബീമാപള്ളിക്ക് സമീപത്തുനിന്നും ഉടമയില്ലാത്തനിലയില് 21 ചാക്ക് പുകയില ഉത്പന്നങ്ങള്‍ കണ്ടെടുത്തിരുന്നു. രണ്ടു കേസുകളിലും അന്വേഷണം ഊര്‍ജിതമാക്കിയതായി പൂന്തുറ പോലീസ് അറിയിച്ചു.