ഡെയില്‍ വ്യൂവില്‍ വനിതാ രക്തദാന ക്യാമ്പ്
1531686
Monday, March 10, 2025 6:49 AM IST
തിരുവനന്തപുരം: വനിതാ ദിനത്തോടനുബന്ധിച്ചു പുനലാല്‍ ദി ഡെയില്‍ വ്യൂ കോളജ് ഓഫ് ഫാര്‍മസി ആന്‍ഡ് റിസര്‍ച്ച് സെന്ററില്‍ മെഗാ വനിതാ രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പ് മന്ത്രി ജെ. ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു. കോളജ് ചെയര്‍പേഴ്സണ്‍ ഡോ.സി.എസ്. ഡീന ദാസ് അധ്യക്ഷത വഹിച്ചു.
ഡെയല്വ്യൂ കെയര്‍ പോയിന്റിലെ ആര്.എസ്. സിന്ധു, ശില്പ പി. നായര്‍, ബിജി ആനന്ദ്, ഡോ.എച്ച്. സീന തുടങ്ങിയവര്‍ പ്രസംഗിച്ചു. തിരുവനന്തപുരം മെഡിക്കല്‍ കോളജിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച വനിതാ രക്തദാന ക്യാമ്പില്‍ 48 വനിതകള്‍ എത്തിച്ചേര്‍ന്നു. ശാരീരിക വെല്ലുവിളികളെ അവഗണിച്ച് ദീര്‍ഘകാലമായി സേവനം നടത്തുന്ന പ്രഭാ കുമാരിയെ ഉദ്ഘാടന ചടങ്ങില്‍ ആദരിച്ചു.