എൻഎസ്എസ് ഓറിയന്റേഷൻ ക്ലാസ്
1532279
Wednesday, March 12, 2025 6:26 AM IST
പാറശാല: സിഎസ്ഐ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ലീഗൽ സ്റ്റഡീസിലെ എൻഎസ്എസ് യൂണിറ്റ് വിദ്യാർഥികൾക്കായി ഓറിയന്റേഷൻ ക്ലാസ് സംഘടിപ്പിച്ചു. കോളജ് മാനേജർ റവ. ഡോ. എൽ. മോഹനദാസ് ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എസ്.എസ്. കീർത്തി ജ്യോതി അധ്യക്ഷത വഹിച്ചു.
എൻഎസ്എസ് തിരുവനന്തപുരം ജില്ലാ കോ- ഓർഡിനേറ്റർ സത്യരാജ് മുഖ്യാതിഥിയായിരുന്നു. എൻഎസ്എസ് പ്രോഗ്രാം ഓഫീസർ ആങ് സ്മിത്ത് ഫ്രാങ്ക്ളിൻ സ്വാഗതം പറഞ്ഞു.
കോളജ് ബർസാർ പി. തങ്കരാജ്, എ.ഒ. റവ. എസ്. സുനിൽരാജ് എന്നിവർ പങ്കെടുത്തു.