140 എംഎല്‍എമാര്‍ക്ക് അവകാശ പത്രിക സമര്‍പ്പിക്കും
1532273
Wednesday, March 12, 2025 6:15 AM IST
തിരുവനന്തപുരം: വിവിധ ക്ഷേമനിധികളില്‍ അംഗങ്ങളായിട്ടുള്ള അസംഘടിത മേഖലയിലെ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി ശക്തമായ ഇടപെടലുകള്‍ ആവശ്യപ്പെട്ടുകൊണ്ട് ജനതാ കണ്‍സ്ട്രക്ഷന്‍ ആൻഡ് ജനറല്‍ വര്‍ക്കേഴ്സ് യൂണിയന് 140 എംഎല്‍എമാര്‍ക്ക് അവകാശ പത്രിക സമര്‍പ്പിക്കുമെന്ന് യൂണിയന് സംസ്ഥാന പ്രസിഡന്റ് അഡ്വ. ആനി സ്വീറ്റി പത്രസമ്മേളനത്തില്‍ അറിയിച്ചു.
തൊഴിലാളികളുടെ മിനിമം ക്ഷേമനിധി പെന്ഷന് 5000 രൂപയാക്കുക, ക്ഷേമനിധി അംഗങ്ങള്‍ക്ക് ഇഎസ്ഐ പരിരക്ഷ ഏര്‍പ്പെടുത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പത്രിക സമര്‍പ്പിക്കുന്നത്.