വിസിലിന്റെ വാഗ്ദാന ലംഘനത്തിനെതിരേ സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ
1532275
Wednesday, March 12, 2025 6:15 AM IST
തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തെ പ്രദേശവാസികൾക്ക് 50 ശത മാനം തൊഴിൽ നൽകാമെന്നു പറഞ്ഞ പറ്റിച്ച വിസിലും സംസ്ഥാന സർക്കാരും ഇപ്പോൾ വഞ്ചനാപരമായ സമീപനമാണ് സ്വീകരിക്കുന്നതെന്ന് സ്വതന്ത്ര മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി.സ്റ്റെല്ലസും യൂത്ത് വിങ്ങ് ജില്ലാ പ്രസിഡന്റ് വിഴിഞ്ഞം പനിയടിമ ജോണും പ്രസ്താവനയിൽ പറഞ്ഞു.
2015ൽ ഗൗതം അദാനി തറക്കല്ലിടാൻ വന്നപ്പോൾ പ്രദേശവാസികൾക്ക് തൊഴിൽ നൽകാമെന്ന് ഉറപ്പുനൽകിയിരുന്നു. ഒന്നാം ഘട്ടം പണി തുടങ്ങുന്ന സമയത്ത് അദാനിയും മുഖ്യമന്ത്രിയും 50 ശതമാനം തൊഴിൽ പ്രദേശവാസികൾക്ക് അവകാശപ്പെട്ടതാണെന്ന് ഉറപ്പു നൽകിയതാണ്. ഇപ്പോൾ വിരുദ്ധ നിലപാടാണു സ്വീകരിക്കുന്നതെന്നും ഇരുവരും പ്രസ്ഥാവനയിൽ കുറ്റപ്പെടുത്തി.