ആറ്റുകാലിൽ മോഷണം : കൊല്ലം സ്വദേശി പിടിയില്‍
1531866
Tuesday, March 11, 2025 6:01 AM IST
പേരൂര്‍ക്കട: ആറ്റുകാല്‍ ക്ഷേത്രപരിസരത്തെ സ്വര്ണാഭരണമോഷണവുമായി ബന്ധപ്പെട്ട് കൊല്ലം സ്വദേശി പിടിയില്‍. തലവൂർ നടത്തേരി ആവണീ ശ്വരം ഗോകുലം വീട്ടി ൽ സുരേഷ്ബാബു (55) ആണ് പിടിയിലായത്.
ഞായറാഴ്ചയാണ് സംഭവം. ആറ്റുകാല്‍ ക്ഷേത്രപരിസരത്തു ദര്‍ശനത്തിനെത്തിയ ശ്രീകണേ്ഠശ്വരം സ്വദേശിനിയായ യുവതിയുടെ രണ്ടു വയസുള്ള മകളുടെ കാലില്‍ അണിഞ്ഞിരുന്ന അരപ്പവന്‍ വരുന്ന സ്വര്‍ണാഭരണമാണ് പ്രതി കവര്‍ന്നത്. പരാതിയുടെ അടിസ്ഥാനത്തില്‍ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോഴാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങൾ ലഭി ച്ചത്. അന്വേഷണത്തിനിടെ കൊല്ലത്തെ വീട്ടില്‍ നിന്നാണ് ഫോര്‍ട്ട് സിഐ ശിവകുമാറും സംഘവും പ്രതിയെ പിടികൂടിയത്.