തെളിവെടുപ്പ്: അഫാനെ കോടതി കസ്റ്റഡിയിൽവിട്ടു
1531884
Tuesday, March 11, 2025 6:11 AM IST
തിരുവനന്തപുരം: വെഞ്ഞാറമൂട് കൂട്ട കൊലയിൽ അബ്ദുൽ ലത്തീഫിനേയും ഭാര്യ സജിതാ ബീവിയെയും കൊലപ്പെടുത്തിയ കേസിൽ തെളിവെടുപ്പിനായി പ്രതി അഫാനെ കോടതി പോലീസ് കസ്റ്റഡിയിൽ വിട്ടു. അനേഷണ ഉദോഗസ്ഥനായ കിളിമാനൂർ സി ഐ നൽകിയ കസ്റ്റഡി അപേക്ഷ പരിഗണിച്ചു നെടുമങ്ങാട് കോടതിയാണു നാലു ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടത്.
പ്രതിയെ ഇന്നലെ രാത്രി മുതൽ ചോദ്യം ചെയ്തു തുടങ്ങി. ഇന്നു രാവിലെ മുതൽ തെളിവെടുപ്പ് ആരംഭിക്കും. പുല്ലമ്പാറ സ്വദേശിയും അഫാന്റെ പിതാവിന്റെ സഹോദരനുമായ അബ്ദുൽ ലത്തീഫ്, ഇദ്ദേഹത്തിന്റെ ഭാര്യ സജിത ബീവി എന്നിവരെ കൊലപെടുത്തിയ പുല്ലമ്പറയിലെ വീട്ടിലാണ് ആദ്യ തെളിവെടുപ്പ്.
പിന്നീട് കൊലക്ക് ഉപയോഗിച്ച ചുറ്റിക വാങ്ങിയ വെഞ്ഞാറമൂട്ടിലെ കടയിലും ബാഗ്, സിഗററ്റ് എന്നിവ വാങ്ങിയ കടയിലും എത്തിച്ചു തെളിവെടുപ്പു നടത്തും. നേരത്തെ പ്രതിയുടെ മുത്തശ്ശി സൽമ ബീവിയെ കൊല പെടുത്തിയ കേസിൽ പാങ്ങോട് പോലീസ് തെളിവെടുപ്പ് നടത്തിയിരുന്നു.