മലങ്കര കാത്തലിക് അസോസിയേഷൻ വചനവർഷാചരണം ഉദ്ഘാടനം ചെയ്തു
1531879
Tuesday, March 11, 2025 6:11 AM IST
തിരുവനന്തപുരം: മലങ്കര കാത്തോലിക് അസോസിയേഷൻ തിരുവനന്തപുരം ജില്ലയുടെ 2025 വർഷത്തെകർമപദ്ധതിയുടെയും വചനവർഷാചരണത്തിന്റെയും ഉദ്ഘാടനം തിരുവനന്തപുരം മേജർ അതിരൂപതാ സഹായമെത്രാൻ ഡോ. മാത്യൂസ് മാർ പോളീകാർപസ് നിർവഹിച്ചു.
പട്ടം സെന്റ് മേരീസ് കത്തീഡ്രലിൽ നടന്ന ചടങ്ങിൽ പ്രഫ. പയസ് ജോസഫ് വചനസന്ദേശം നൽകി. ജില്ലാ വികാരി ഫാ. ജോർജ് തോമസ്, സ്പിരിച്ചൽ ഡയറക്ടർ ഫാ. ജോൺസൺ പുതുവേലിൽ, ജില്ലാ പ്രസിഡന്റ് സാം ജോസഫ്, സെക്രട്ടറി തോമസ് ഈപ്പൻ, ട്രഷറര്‍ സാം കുരുവിള, അതിരൂപത പ്രസിഡന്റ് രജിമോൻ വർഗീസ്, രാജുമോൻ, ജോൺ അരശുമ്മൂട്, അജോയ് മാത്യു എന്നിവർ സംസാരിച്ചു.