നെ​യ്യാ​റ്റി​ൻ​ക​ര : നെ​യ്യാ​റ്റി​ൻ​ക​ര ഇ​ന്‍റ​ഗ്ര​ൽ ഡ​വ​ല​പ്മെ​ന്‍റ് സൊ​സൈ​റ്റി സ്ത്രീ ​ശി​ശു വി​ക​സ​ന ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വ​നി​ത ദി​നാ​ഘോ​ഷ​ത്തോ​ട​നു​ബ​ന്ധി​ച്ച് മാ​ർ​ച്ച് 7, 8, 9 തീ​യ​തി​ക​ളി​ലാ​യി ക​ര​യും ജ​ല​വും ആ​കാ​ശ​വും താ​ണ്ടി നിഡ്സ് സ്ത്രീ ജ്യോതി അംഗങ്ങൾ "വി​സ്മ​യ യാ​ത്ര 2025' സം​ഘ​ടി​പ്പി​ച്ചു. നി​ഡ്സ് ഡ​യ​റ​ക്‌​ട​ർ റ​വ.​ഫാ. രാ​ഹു​ൽ ബി.​ആ​ന്‍റോ​യു​ടെ ആ​ശീ​ർ​വാ​ദ​ത്തോ​ടെ നെ​യ്യാ​റ്റി​ൻ​ക​ര​യി​ൽ നി​ന്ന് ക​ഴി​ഞ്ഞ വെ​ള്ളി​യാ​ഴ്ചയാ യിരുന്ന യാ​ത്രയുടെ തുടക്കം.

എ​ട്ടി​ന് ബാം​ഗ്ലൂ​ർ ലാ​ൽ​ബാ​ഗി​ൽ വ​നി​താ ദി​നാ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. നി​ഡ്സ് സ്ത്രീ ​ജ്യോ​തി പ്ര​സി​ഡ​ന്‍റ് ലീ​ല ലോ​റ​ൻ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. യോ​ഗം ബാ​ഗ്ലൂ​ർ അ​ലോ​ഷ്യ മ​നേ ഫോ​സ്റ്റ​ർ ഹോം ​ഫോ​ർ ചി​ൽ​ഡ്ര​ൻ ഓ​ഫ് സിം​ഗി​ൾ പേ​ര​ന്‍റ്സ് ഫ്രം ​ദി സ്ലം ​ഡ​യ​റ​ക്ട​ർ റ​വ. സി​സ്റ്റ​ർ മേ​രി ര​ശ്മി മ​ട്ട​പ്പ​ള്ളി ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​മ്മീ​ഷ​ൻ സെ​ക്ര​ട്ട​റി ശ്രീ​മ​തി അ​ൽ​ഫോ​ൻ​സ ആ​ൻ്റി​ൽ​സ്, വെ​ള്ള​റ​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ്റിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ശ്രീ​മ​തി ജ​യ​ന്തി, നി​ഡ്‌​സ് ജീ​സ​സ് ഫ്രെ​ട്ടേ​ണി​റ്റി നെ​യ്യാ​റ്റി​ൻ​ക​ര യൂ​ണി​റ്റ് സെ​ക്ര​ട്ട​റി ശ്രീ​മ​തി പ്ര​ഭാ വി​ക്ട​ർ,കു​മാ​രി ജ​നീ​റ്റ എ​ന്നി​വ​ർ പ്രസംഗിച്ചു. റ​വ. സി​സ്റ്റ​ർ മേ​രി ര​ശ്മി മ​ട്ട​പ്പ​ള്ളി,നെ​ടു​മ​ങ്ങാ​ട് ബ്രാ​ഞ്ച് വ​നി​ത ഡോ​ക്‌ടേഴ്സ് സം​ഘ​ട​ന​യു​ടെ ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഡോ. ​അ​നു​ഷ എ. ​ആ​ൻ്റി​ൽ​സ്, വെ​ള്ള​റ​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ൺ ജ​യ​ന്തി എ​ന്നി​വ​രെ ആ​ദ​രി​ച്ചു.

റ​വ. സി​സ്റ്റ​ർ മേ​രി ര​ശ്മി മ​ട്ട​പ്പ​ള്ളി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​ൺ​കു​ട്ടി​ക​ളു​ടെ ക്ഷേ​മ​ത്തി​ന് വേ​ണ്ടി പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ന് സ്ത്രീ​ജ്യോ​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സം​ഭാ​വ​ന ന​ൽ​കി. നി​ഡ്സ് സ്ത്രീ​ശി​ശു​വി​ക​സ​ന​ക​മ്മീ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 50 വ​നി​ത​ക​ൾ വി​സ്മ​യ യാ​ത്ര​യി​ൽ പ​ങ്കാ​ളി​ക​ളാ​യി.