മുര്യങ്കര ഇലങ്കം ഭുവനേശ്വരി ക്ഷേത്രത്തില്‍ പൊങ്കാല
1531685
Monday, March 10, 2025 6:49 AM IST
പാറശാല : മുര്യങ്കര ഇലങ്കം ശ്രീ ഭുവനേശ്വരി ദേവി ക്ഷേത്രത്തിലെ കുംഭഭരണി മഹോത്സവത്തിന്റെ ഭാഗമായി ഭക്തര്‍ തിരുമുറ്റത്ത് പൊങ്കാലയിട്ടു. രാവിലെ പാറശാല പോലീസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ സജിയും കൗണ്‍സിലര്‍ ആശാനാഥും ചേര്‍ന്നു ഭദ്രദീപം തെളിയിച്ച് പൊങ്കാലയ്ക്ക് ആരംഭം കുറിച്ചു.
ക്ഷേത്രം മേല്‍ശാന്തി രമേശന് പോറ്റി പൊങ്കാല അടുപ്പില്‍ തീപകര്‍ന്നതോടെ ക്ഷേത്രമുറ്റത്തെ മറ്റു പൊങ്കാല അടുപ്പുകളിലേക്കു തീ പകര്‍ന്നു നല്കി. രാവിലെ 11നു പൊങ്കാല സമർപ്പണം നടത്തി. എട്ടാം ഉത്സവദിവസത്തെ പകല്‍ പൂരവും എഴുന്നള്ളത്ത്, പത്താം ഉത്സവദിവസത്തെ കളമഴിപ്പുപാട്ട് എന്നിവയോടെ ഈ വര്‍ഷത്തെ കുംഭഭരണി മഹോത്സവത്തിനു സമാപനമാകും.