അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1532013
Tuesday, March 11, 2025 10:47 PM IST
വെഞ്ഞാറമൂട്: ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലിരിക്കെ യുവാവ് മരിച്ചു. വാമനപുരം സബ് രജിസ്ട്രാറും, രാഷ്ട്രീയ സ്വയംസേവക സംഘം പോത്തൻകോട് ഖണ്ഡിന്റെ കാര്യകാരി സദസ്യനുമായ രാജേഷാണ് അന്തരിച്ചത്.
തിങ്കളാഴ്ച രാവിലെ ഉണ്ടായ ബൈക്കപകടത്തെ തുടർന്നു ഗുരുതര പരിക്കേറ്റ് അനന്തപുരി ഹോസ്പിറ്റലിൽ ചികിത്സയിലിരിക്കെയായിരുന്നു അന്ത്യം സംഭവിച്ചത്. വാവറ കാവുവിള സ്വദേശിയാണ്. നിരവധി വർഷമായി അദ്ദേഹം പ്രവാസി കാര്യകർത്താവായി പ്രവർത്തിച്ചുവരികയാണ്. കെജിഒ സംഘ് ജില്ല സെക്രട്ടറി, ഭാരതീയ വിചാരകേന്ദ്രം സംസ്ഥാന സമിതി അംഗം എന്നി ചുമതലകൾ വഹിച്ചു വരികയാണ്.