കുടിവെള്ളക്ഷാമം പരിഹരിക്കാൻ നടപടി സ്വീകരിക്കണമെന്ന്
1531694
Monday, March 10, 2025 6:59 AM IST
വിഴിഞ്ഞം : വെങ്ങാനൂർ നീലകേശി ഭാഗത്തെ പ്രദേശങ്ങളിൽ അനുഭവ പ്പെടുന്ന രൂക്ഷമായ കുടിവെള്ളക്ഷാമം പരിഹരിക്കാൻ നെയ്യാർ ഡാമിൽ നിന്ന് കനാൽ ജലം ലഭ്യമാക്കാൻ അടിയന്തിര നടപടി വേണമെന്ന് ജനതാദൾ (എസ്) വെങ്ങാനൂർ ഡിവിഷൻ സമ്മേളനം ആവശ്യപ്പെട്ടു.
എ.ചന്ദ്രമോഹൻ അധ്യക്ഷത വഹിച്ചു. നിയോജക മണ്ഡലം പ്രസിഡന്റ് കോളിയൂർ സുരേഷ് ഉദ്ഘാടനം ചെയ്തു. തെന്നൂർകോണം രാജേന്ദ്രൻ, റെജി ജോയി മയിലാടുംപാറ,എസ്.ഷീന കുമാരി കൗൺസിലർ സിന്ധു വിജയൻ, എം.പി.ശരത് പ്രസാദ്, ആർ. പ്രമോദ്, സി. സുരൻ, കെ. വിജയൻ എന്നിവർ പ്രസംഗിച്ചു.
പുതിയ ഭാരവാഹികളായി എം.പി.ശരത് പ്രസാദ് - പ്രസിഡന്റ്, എസ്.ഷീന കുമാരി - വൈസ് പ്രസിഡന്റ്, ആർ.പ്രമോദ് (സെക്രട്ടറി) സി. സുരൻ - ഖജാൻജി എന്നിവരെ തെരഞ്ഞെടുത്തു.