അപകടത്തിൽ പരിക്കേറ്റു ചികിത്സയിലായിരുന്ന യുവാവ് മരിച്ചു
1531731
Monday, March 10, 2025 10:38 PM IST
നേമം: ലോറിയും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ പരിക്കേറ്റു ചികിത്സയിലിരുന്ന യുവാവ് മരിച്ചു. ബൈക്ക് യാത്രികനായ നെയ്യാറ്റിൻകര പെരുമ്പഴുതൂർ പെരിങ്ങോട്ടുകോണം നാരായണിയത്ത് വീട്ടിൽ മോഹനൻ നായരുടെയും ശാന്തയുടെയും മകൻ എം.എസ്. സന്തോഷ് (മണിച്ചൻ-38) ആണ് മരിച്ചത്.
കഴിഞ്ഞ മാസം 25ന് രാവിലെ പാപ്പനംകോട് തുലവിളയ്ക്കു സമീപത്തെ കല്യാണ മണ്ഡപത്തിനുമുന്നിൽ നടന്ന അപകടത്തിൽ ഗുരുതര പരിക്കേറ്റു മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ കഴിഞ്ഞ ദിവസം രാത്രി മരണപ്പെടുകയായിരുന്നു.
ഭാര്യ: ദേവികുമാരി (ടി.ടി.കെ. ഹെൽത്ത് കെയർ). മകൻ: ദേവ്ദർശ് . സഹോദരി: എം.എസ്. സന്ധ്യ.