കടല്‍ മണല്‍ ഖനനം: ചര്‍ച്ച സംഘടിപ്പിച്ചു
1531883
Tuesday, March 11, 2025 6:11 AM IST
തിരുവനന്തപുരം: കടല്‍ മണല്‍ ഖനനം - പ്രത്യാഘാതങ്ങള്‍ എന്ന വിഷയത്തില്‍ പഠന റിപ്പോര്‍ട്ട് അവതരണവും ചര്‍ച്ചയും സംഘടിപ്പിച്ചു.
ഗോള്‍ഫ് ലിങ്ക്സ് റോഡിലുള്ള ഐഎസ്ഡിജി ഹാളില്‍ സംഘടിപ്പിച്ച പരിപാടിയില്‍ കേരള യൂണിവേഴ്സിറ്റി അക്വാട്ടിക് ബയോളജി ആന്‍ഡ് ഫിഷറീസ് ഡിപ്പാര്‍ട്ട്മെന്റ് മേധാവി ഡോ. എ. ബിജുകുമാര്‍ വിഷയാവതരണം നടത്തി. കില മുന്‍ അസോസിയേറ്റ് പ്രഫസര്‍ ഡോ. ജെ.ബി. രാജന് മോഡറേറ്റര്‍ ആയിരുന്നു.
ഐഎസ്ഡിജി പ്രോഗ്രാം കോ-ഓര്‍ഡിനേറ്റര്‍ പി.വൈ. അനില്‍കുമാര്‍, പ്രോഗ്രാം അസോസിയേറ്റ് സാന്‍ജൊ സാബു, കമ്മ്യൂണിക്കേഷന്‍ അസോസിയേറ്റ് സുനില്‍ജി, കെ.സി. ശ്രീകുമാര്‍, സിസ്റ്റര്‍ മേഴ്സി മാത്യു, ലീജ സ്റ്റീഫന്‍, സുധിലാല്‍ തൃക്കുന്നപ്പുഴ, കെ. അരവിന്ദക്ഷന് പിള്ള തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു സംസാരിച്ചു.