യുവതിയെ കൊലപ്പെടുത്താൻ ശ്രമം ; ഭർത്താവ് അറസ്റ്റിൽ
1531689
Monday, March 10, 2025 6:59 AM IST
നെടുമങ്ങാട് : യുവതിയെ വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ച ഭർത്താവ് ആര്യനാട് കോട്ടയ്ക്കകം പറങ്കിമാമൂട് പങ്കജവിലാസത്തിൽ വിഷ്ണു (28)നെ ആര്യനാട് പോലീസ് അറസ്റ്റ് ചെയ്തു.
പിണങ്ങി കഴിയുകയായിരുന്നു ഭാര്യ അനഘയെ ഒന്നിച്ച് താമസിക്കാൻ വിളിച്ചിട്ട് വരാത്തതിനുള്ള വിരോധത്താൽ മോട്ടോർസൈക്കിളിൽ പിന്തുടർന്ന് വഴിയിൽ തടഞ്ഞു നിർത്തി വെട്ടുകത്തി കൊണ്ട് കഴുത്തിലും ശരീരത്തിന്റെ പല ഭാഗങ്ങളിലും വെട്ടുകയായിരുന്നു.
ഗുരുതരമായി പരിക്കേറ്റ് അനഘയെ ആര്യനാട് ആശുപത്രിയിലും പിന്നീട് മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.പ്രതിയെ കോടതി റിമാൻഡ് ചെയ്തു.