വനിതാഫെഡ് കാന്‍സര്‍ സ്ക്രീനിംഗ് സംഘടിപ്പിക്കും
1532272
Wednesday, March 12, 2025 6:15 AM IST
തിരുവനന്തപുരം: സംസ്ഥാന സഹകരണ വകുപ്പിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന വനിതാ സഹകരണ സംഘങ്ങളുടെ അപെക്സ് സ്ഥാപനമായ കേരള വനിതാ സഹകരണ ഫെഡറേഷന്റെ (വനിതാഫെഡ്) നേതൃത്വത്തില്‍ കാന്‍സര്‍ സ്ക്രീനിംഗ് സംഘടിപ്പിക്കും.
വനിതാഫെഡിലെ അംഗങ്ങളായ നാല് ലക്ഷത്തോളം വനിതകളാണ് പദ്ധതിയുടെ ഭാഗമാകുന്നതെന്ന് വനിതാഫെഡ് ചെയര്‍പേഴ്സണ്‍ കെ.ശ്രീജ, മാനേജിംഗ് ഡയറക്ടര്ആര്. പ്രമീള എന്നിവര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു.