സ്ത്രീയെ മർദിച്ചയാൾ പിടിയിൽ
1531695
Monday, March 10, 2025 6:59 AM IST
കാട്ടാക്കട: കാട്ടാക്കട ചന്തയ്ക്കുള്ളിൽ മത്സ്യവില്പന നടത്തുന്ന സ്ത്രീയെ സംഘം ചേർന്ന് മർദിച്ച കേസിലെ പ്രതിയെ കാട്ടാക്കട പോലീസ് അറസ്റ്റ് ചെയ്തു. കാട്ടാക്കട കാവുവിള വീട്ടിൽ യാക്കത്തലി(50)യെയാണ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞാഴ്ചയിലാണ് മത്സ്യവില്പന നടത്തുന്ന മാർഗരറ്റിനെ പ്രതി സുഹൃത്തുക്കളുടെ സഹായത്തോടെ കൈയേറ്റം ചെയ്തത്.