‘ഷീ’ കവിതാസമാഹാരം പ്രകാശനം
1531693
Monday, March 10, 2025 6:59 AM IST
തിരുവനന്തപുരം : നാലാഞ്ചിറ സർവോദയ സെൻട്രൽ വിദ്യാലയത്തിലെ എട്ടാം ക്ലാസ് വിദ്യാർഥി ദൃശിക രഞ്ജിന്റെ ‘ഷീ’ എന്ന കവിതാ സമാഹാരം ചീഫ്സെക്രട്ടറിയുടെ സ്റ്റാഫ് ഓഫീസർ ആർ.ശ്രീലക്ഷ്മി പ്രകാശനം ചെയ്തു.
പ്രസ്ക്ലബിൽ നടന്ന ചടങ്ങ് ഇൻകം ടാക്സ് ഡെപ്യൂട്ടി കമ്മീഷണർ ദീപക് ദേവ് വിശ്വൻ ഉദ്ഘാടനം ചെയ്തു. മാർ ഈവാനിയോസ് കോളജ് അസി.പ്രഫ.റാണി അലക്സ് പുസ്തകം പരിചയപ്പെടുത്തി.
പുസ്തകത്തിന്റെ ആദ്യ പതിപ്പ് സർവോദയ സെൻട്രൽ വിദ്യാലയ പ്രിൻസിപ്പൽ റവ.ഫാ. കാരിക്കൽ ചാക്കോ വിൻസന്റ് ഏറ്റുവാങ്ങി. ദൃശിക രഞ്ജിൻ, രഞ്ജിൻ ബാബു, ശ്രേയ രഞ്ജിൻ എന്നിവർ പ്രസംഗിച്ചു.